ന്യൂഡല്‍ഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസ് അന്വേഷിക്കുന്ന സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. എഐ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 13 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം.
നിതീഷ് കുമാറാണ് ഒന്നാം പ്രതി. കേസില്‍ അന്വേഷണം തുടരുമെന്നും 58 ഇടങ്ങളില്‍ പരിശോധന നടത്തിയെന്നും അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും സിബിഐ അറിയിച്ചു. ബിഹാർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് മേയ് അഞ്ചിനാണ് സിബിഐ ഏറ്റെടുത്തത്. ഇതുവരെ 40 പേരെയാണ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്.