പെൻഷൻ ലഭിച്ചില്ല ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈകോടതി

പെൻഷൻ ലഭിച്ചില്ല ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈകോടതി
alternatetext

കോഴിക്കോട്: പെൻഷൻ ലഭിക്കാത്തതിെൻറ പേരില്‍ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചൻ തൂങ്ങിമരിച്ച സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുത്തു. കേസില്‍ തുടർ നടപടികള്‍ക്കായി ചീഫ്ജസ്റ്റിസിെൻറ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ല കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസില്‍ എതിർകക്ഷികളാക്കും.

അതേസമയം, ജോസഫിെൻറ മരണത്തില്‍ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് കലക്‌ട്രേറ്റില്‍ യൂത്ത് കോണ്‍ഗ്രസ്‌ റീത്ത് വെച്ച്‌ പ്രതിഷേധിച്ചു. കലക്‌ട്രേറ്റിന് മുന്നില്‍ ജോസഫിെൻറ മൃതദേഹം വെച്ച്‌ യു.ഡി.എഫ് പ്രതിഷേധിച്ചു. ജോസഫിെൻറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം, വീട് വെച്ച്‌ നല്‍കണമെന്നും മകള്‍ക്ക് ജോലി നല്‍കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

എം.കെ. രാഘവൻ എം.പി, ലീഗ് ജില്ല പ്രസിഡൻറ് എം.എ. റസാഖ്, ഡി.സി.സി പ്രസിഡൻറ് പ്രവീണ്‍ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. അതിനിടെ, ജോസഫിന്റെ മൃതദേഹം മുതുകാട്ടിലെ വീട്ടില്‍ എത്തിച്ചു. കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടില്‍ ഇന്നലെയാണ് ഭിന്നശേഷിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വികലാംഗ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച്‌ പാപ്പച്ചൻ നേരത്തെ പഞ്ചായത്ത്‌ ഓഫീസില്‍ കത്തു നല്‍കിയിരുന്നു. കിടപ്പു രോഗിയായ മകള്‍ക്കും ജോസഫിനും കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയിരുന്നു.