എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ‌‌ശമ്ബളം നല്‍കിയെന്ന് ധനവകുപ്പ്

എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ‌‌ശമ്ബളം നല്‍കിയെന്ന് ധനവകുപ്പ്
alternatetext

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ‌‌ശമ്ബളം നല്‍കിയെന്ന് ധനവകുപ്പ്. ആറാം ദിവസമാണു മുഴുവൻ ജീവനക്കാർക്കും ശമ്ബളം വിതരണം ചെയ്യാൻ സാധിച്ചത്. അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്ബളവിതരണമാണ് പൂര്‍ത്തിയായത്.

അതേസമയം ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല. ട്രഷറിയിലെ എംപ്ലോയ് ട്രഷറി സേവിംഗ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിലെത്തുന്ന ശന്പളം അവിടെ നിന്നാണ് ജീവനക്കാരുടെ അക്കൗണ്ടിലെത്തുന്നത്. ഇടിഎസ്ബിലെ സാങ്കേതിക പ്രശ്നമാണ് ശന്പളം മുടങ്ങാൻ കാരണമെന്നാണ് ധനവകുപ്പ് പറഞ്ഞത്.