സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി. ചെറിയ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്ബോള്‍ അവരാണ് വില നിശ്ചയ്ക്കുന്നത്. ഇതിന് ആനുപാതികമായി നിരക്ക് വര്‍ധിപ്പിക്കേണ്ടിവരും.
ഉപഭോക്താവിനെ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അതിന്റെ ഇടയില്‍ മഴ പെയ്താല്‍ രക്ഷപ്പെടാനാകുമെന്ന് മന്ത്രി ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് ഉള്ളത്. എന്നാല്‍ നിരക്ക് വര്‍ധന എത്രയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചിട്ടില്ല. പുറത്തുനിന്ന് വാങ്ങുമ്ബോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. അതിനനുസരിച്ച് ആനുപാതികമായി സംസ്ഥാനത്തും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും. ഇക്കാര്യത്തില്‍ റെഗുലേറ്ററി കമ്മീഷനാണ് തീരുമാനമെടുക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു