നല്ലേപ്പുള്ളി തത്തമംഗലം സ്‌കൂള്‍ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

നല്ലേപ്പുള്ളി തത്തമംഗലം സ്‌കൂള്‍ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി
alternatetext

പാലക്കാട് നല്ലേപ്പുള്ളി തത്തമംഗലം സ്‌കൂള്‍ ആക്രമണം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി.ആക്രമണം ബോധപൂര്‍വം നടത്തിയതാണെയെന്ന് സംശയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആക്രമണത്തില്‍ ശക്തമായ നടപടി മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മന്ത്രി അറിയിച്ചു.

രണ്ടിടങ്ങളിലും ഒരേ സംഘമാണോ ആക്രമണം നടത്തിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമൂഹത്തിലെ ഒത്തൊരുമ നശിപ്പിക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു