മെഷീൻ ലേണിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം

മെഷീൻ ലേണിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം
alternatetext

അന്താരാഷ‌ സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) സ്വതന്ത്ര സോഫ്റ്റ് വെയർ അധിഷ്ടിത മെഷീൻ ലേണിങ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഓണ്‍ലൈനായും ഓഫ് ലൈനായും സംഘടിപ്പിക്കും.

ഓണ്‍ലൈൻ പ്രോഗ്രാം ഒക്ടോബർ 7 മുതല്‍ 24 വരെയും ഓഫ് ലൈൻ പ്രോഗ്രാം ഒക്ടോബർ 5 മുതല്‍ നവംബർ 2 വരെയുമാണ്.

എൻജിനിയറിങ് ടെക്നോളജി, സയന്റിഫിക് റിസർച്ച്‌ എന്നീ മേഖലകളില്‍ സർഗ്ഗാത്മകതയും പ്രശനപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ്.