ദുരിതാശ്വാസ നിധി ദുരുപയോഗം: ലോകായുക്ത ഫുള്‍ബെഞ്ച് ഇന്ന് പരിഗണിക്കും

ദുരിതാശ്വാസ നിധി ദുരുപയോഗം: ലോകായുക്ത ഫുള്‍ബെഞ്ച് ഇന്ന് പരിഗണിക്കും
alternatetext

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച കേസില്‍ വാദം കേട്ടിരുന്നു. അതേസമയം കേസില്‍ വീണ്ടും വാദം കേള്‍ക്കാനുള്ള തീരുമാനത്തിനെതിരെ ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍ ആണ് ഇടക്കാല ഹര്‍ജി നല്‍കിയത്. കേസിന്റെ സാധുത ഒരു തവണ പരിശോധിച്ചതാണെന്നും, വീണ്ടും പരിശോധിക്കുന്നത് നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിയിലെ വാദം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം അനുവദിച്ചതും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്ബടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.