ഡ്രൈവര്‍ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം

ഡ്രൈവര്‍ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം
alternatetext

സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ഈഴവ, ബില്ല, തിയ്യ വിഭാഗത്തിന് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28ന് മുമ്ബായി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് നേരിട്ട് ഹാജരാകണം.

ഏഴാം ക്ലാസ് പാസായ എല്‍ എം വി ഡ്രൈവിംഗ് ലൈസൻസും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 41 മദ്ധ്യേ. ഈഴവ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സമുദായക്കാരെയും, ഓപ്പണ്‍ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2422458.