കേരള മന:സാക്ഷിയെ പിടിച്ച് കുലുക്കിയ Dr വന്ദന ദാസ് കൊലപാതകക്കേസിൽ അഡ്വ പ്രതാപ് ജി പടിക്കലിനെ Spl പ്രോസിക്യൂട്ടറായി നിയമിച്ച് ഉത്തരവിറങ്ങി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ട് ഇലക്ഷൻ കമ്മീഷൻ്റെ പ്രത്യേക അനുമതിയോടെയാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഗവൺമെൻ്റ് ആശുപത്രിയിൽ വെച്ച് നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട Dr വന്ദന ദാസിൻ്റെ കേസിൽ ക്രിമിനൽ കേസുകളുടെ വിചാരണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരും പരിചയ സമ്പന്നരുമായ അഭിഭാഷകനെ spl പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന ആവശ്യം Dr വന്ദനയുടെ മാതാപിതാക്കൾ ഉയർത്തിയതിനെ തുടർന്നാണ് കേരളത്തിലെ പ്രമാദമായ നിരവധി കൊലപാതകക്കേസുകളിൽ ഹാജരായിട്ടുള്ള ക്രിമിനൽ അഭിഭാഷകനായ അഡ്വ പ്രതാപ് ജി പടിക്കലിനെ ഈ കേസിൽ Spl പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടത്.
കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേരെ വധശിക്ഷക്കു വിധിച്ച ആലപ്പുഴ രജ്ഞിത്ത് ശ്രീനിവാസൻ കൊലക്കേസ്, പാലക്കാട് സജ്ഞിത്ത് കൊല കേസ്, തിരുവനന്തപുരം മണ്ണന്തല രജ്ഞിത്ത് വധ കേസ്, ചെങ്ങന്നൂർ വിശാൽ വധ കേസ്, മാവേലിക്കര നക്ഷത്ര കൊലക്കേസ്, വള്ളികുന്നം ചന്ദ്രൻ കൊലക്കേസ് എന്നിങ്ങനെ ഒട്ടേറെ കൊലപാതകക്കേസുകളിൽ Spl പ്രോസിക്യൂട്ടറായ അഡ്വ പ്രതാപ് ജി പടിക്കൽ കായംകുളം സ്വദേശിയാണ്