ഡോക്ടറെയും നഴ്‌സിനെയും കാബിനില്‍ പൂട്ടിയിട്ട് മര്‍ദിച്ചു ; പ്രതി അറസ്റ്റില്‍

ഡോക്ടറെയും നഴ്‌സിനെയും കാബിനില്‍ പൂട്ടിയിട്ട് മര്‍ദിച്ചു ; പ്രതി അറസ്റ്റില്‍
alternatetext

ഇടുക്കി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയും നഴ്‌സിനെയും ആക്രമിച്ച പ്രതി അറസ്റ്റില്‍. ഏലപ്പാറയില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയും നഴ്‌സിനെയും കാബിനില്‍ പൂട്ടിയിട്ട് മർദിച്ച കേസില്‍ ബോണാമി സ്വദേശി സോമനെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്.

ഏലപ്പാറ സിറ്റി ഹോസ്പിറ്റലിലെ ഡോ.രാജു ജോസഫ്, നഴ്സ് അലോൻസിയ എന്നിവരെയാണ് ചികിത്സ തേടിയെത്തിയ സോമൻ മർദിച്ചത്. കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞാണ് സോമൻ ആശുപത്രിയില്‍ എത്തിയത്. എക്സ്റേ ആവശ്യമാണെന്നും അതിനുള്ള സൗകര്യം ഇല്ലെന്നും ഡോക്ടർ പറഞ്ഞു.

ഇതോടെ ഡോക്ടറുടെ കാബിനില്‍ കയറിയ സോമൻ കാബിൻ അടച്ചിട്ട ശേഷം ഡോക്ടറെയും നഴ്സിനെയും മർദിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.