കൊച്ചി: ഡൈവോഴ്സ് കേസ് നൽകി വിവാഹ മോചിതരാകാൻ കാത്തിരുന്ന ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. ഞായറാഴ്ച വൈകിട്ടാണ് കൊച്ചി വൈപ്പിൻ നായരമ്പലത്ത് കാറ്ററിങ്ങ് ജോലികൾ ചെയ്തിരുന്ന അറയ്ക്കൽ ജോസഫ് (48) എന്നയാളെ ഭാര്യ കൊലപ്പെടുത്തിയത്. ഭാര്യയായ പ്രീതി പോലീസ് കസ്റ്റഡിയിലാണ്.
ഡൈവേഴ്സ് കേസ് നൽകിയ ഇരുവരും രണ്ട് വീടുകളിലാണ് താമസിച്ചിരുന്നത്. ഭാര്യയുടെ താമസ സ്ഥലത്തിനടുത്ത് ജോലി ആവശ്യമായി ബന്ധപ്പെട്ട് എത്തിയപ്പോൾ ഉണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകമായി പരിണമിച്ചത്.