ധനകോടി ചിട്ടി തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു

ധനകോടി ചിട്ടി തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു
alternatetext

കല്‍പ്പറ്റ:ധനകോടി ചിട്ടി തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. നിലവിലുള്ള കേസ് ഹൈകോടതി മറ്റന്നാള്‍ പരിഗണിക്കാനിരിക്കെയാണ് നിര്‍ണ്ണായക വഴിത്തിരിവ്.18 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പാണ് അന്വേഷിക്കുന്ന ഇതിനിടെ ജയിലില്‍ മൂന്ന് പ്രതികളുടെയും സ്വത്ത് കണ്ട് കെട്ടി പണം വസൂലാക്കാൻ നടപടിയും ഊര്‍ജ്ജിതമാക്കി.

ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ചുരുങ്ങിയ കാലം കൊണ്ട് ജനവിശ്വാസം നേടിയ ധന കോടി ചിറ്റ്സില്‍ കോവിഡിനെ തുടര്‍ന്നാണ് സാമ്ബത്തിക പ്രതിസന്ധി തുടങ്ങിയത്. പിന്നീട് സാമ്ബത്തിക ക്രമക്കേടിലേക്ക് വഴിമാറുകയായിരുന്നു. 22 ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന ധന കോടി ചിട്ടിയില്‍ നിന്ന് ആയിരകണക്കിനാളുകള്‍ക്കാണ് പണം ലഭിക്കാനുള്ളത്. നിലവില്‍ വയനാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി . എ .റാബിയത്തിൻ്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ 18 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 6 കോടി രൂപയും ലഭിക്കാനുള്ളത് വയനാട്‌, കണ്ണൂര്‍ ജില്ലകളിലെ ഇടപാടുകാര്‍ക്കാണ്.

ഒന്നാം പ്രതി എം.എം യോഹന്നാൻ, രണ്ടാം പ്രതി സെബാറ്റ്യൻ ,മൂന്നാം പ്രതി ജോര്‍ജ് എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്. ഇവരുടെ സ്വത്തുക്കള്‍ 2021 ലെ ബഡ്സ് ആക്ടും റൂളും പ്രകാരം പിടിച്ചെടുക്കും. വാഹനങ്ങള്‍ ഭൂമി തുടങ്ങിയ ആസ്ഥികള്‍ കണ്ടു കെട്ടി പണം വസൂലാക്കാൻ പോലീസിൻ്റെ ശുപാര്‍ശ അനുസരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കും.കര്‍ണാടകത്തില്‍ ക്രഷര്‍ അടക്കം കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതികള്‍ക്കും ബന്ധുക്കള്‍ക്കും സ്വത്ത് ഉള്ളതായാണ് പോലിസിൻ്റെ കണ്ടെത്തല്‍.

തട്ടിപ്പിൻ്റെ വ്യാപ്തി വലുതായതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നും കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. വിവിധ ജില്ലകളിലെ 104 കേസുകളാണ് സംയുക്തമായി സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഇക്കാര്യങ്ങളെല്ലാം മറ്റന്നാള്‍ കേസ് പരിഗണിക്കുമ്ബോള്‍ ഹൈക്കോടതിയില്‍ പോലീസ് ബോധിപ്പിക്കും