ദേശീയ പാതയിലെ സുരക്ഷിതത്വമില്ലായ്മ; ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും, റോഡുപരോധവും.

ദേശീയ പാതയിലെ സുരക്ഷിതത്വമില്ലായ്മ; ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും, റോഡുപരോധവും.
alternatetext

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, ഹൈക്കോടതി ഇടപെടൽ ഉണ്ടായിട്ടും റവന്യൂ-വനം വകുപ്പുകൾ മുറിച്ചുമാറ്റാത്തതിൽ പ്രതിഷേധിച്ച് ദേശീയപാത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും, വാളറയിൽ ദേശീയപാത ഉപരോധവും മരംമുറിക്കലും നടത്തും.

അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന ഹൈക്കോടതിയുടെ വാക്കുകൾ മാനിക്കാതെ, അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കിയതായി വനം വകുപ്പും, മണ്ണുസംരക്ഷണ വിഭാഗം ജില്ലാ ഓഫീസും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.

സത്യവിരുദ്ധമായ ഈ റിപ്പോർട്ട് ജില്ലാ കളക്ടർ പുനപ്പരിശോധിക്കണമെന്നും അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ദേശീയപാത സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു