കോതമംഗലം: “ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ..” എന്ന മുദ്രാവാക്യവുമായി സിപിഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ കോതമംഗലം ലോക്കൽകമ്മിറ്റി കാൽനടജാഥ സംഘടിപ്പിച്ചു. കാൽനടജാഥയുടെ ഭാഗമായി കുത്തുകുഴിയിൽ ചേർന്ന ഉദ്ഘാടനയോഗത്തിൽ വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന പതിനഞ്ചോളം പേർ എഐറ്റിയുസിയിൽ ചേർന്നു.
സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ഇ.കെ.ശിവൻ പാർട്ടിയിൽ ചേർന്നവർക്ക്പതാക കൈമാറി മാലയിട്ടു സ്വീകരിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ്, ജില്ലാ കൗൺസിൽ അംഗം എം.എസ്.ജോർജ് ,മണ്ഡലം സെക്രട്ടറി പി.റ്റി.ബെന്നി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി റ്റി.സി.ജോയി,മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.എം.ശിവൻ, അഡ്വ.കെ.എസ്.ജ്യോതി കുമാർ , പി.എ.അനസ്, കോതമംഗലം ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി, അസിസ്റ്റന്റ് സെക്രട്ടറി പ്രശാന്ത് ഐക്കര തുടങ്ങിയവർ പങ്കെടുത്തു.