ഡല്‍ഹിയില്‍ കനത്ത മഴ: സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

ഡല്‍ഹിയില്‍ കനത്ത മഴ: സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി
alternatetext

ഡല്‍ഹി കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെയും ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണറെയും ഫോണില്‍ വിളിച്ചാണ് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

അതേസമയം, യമുന നദി അപകടരമാം വിധം കരകവിഞ്ഞതോടെ ചെങ്കോട്ട അടച്ചിരിക്കുകയാണ്. മഴ സാഹചര്യം നോക്കി ശനിയാഴ്ച തുറക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. ചെങ്കോട്ടയുടെ പിന്‍ഭാഗത്ത് ഒരാള്‍പൊക്കത്തില്‍ വെള്ളമുയര്‍ന്നിട്ടുണ്ട്. യമുനയോട് ചേര്‍ന്നുള്ള പ്രദേശങ്ങളായ രാജ്ഘട്ട്, ചെങ്കോട്ട, മജ്നു കാ തില, തിലക് ബ്രിഡ്ജ്, ഐടിഒ, യമുനാ ഘാട്ട് എന്നിവിടങ്ങളില്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉള്‍പെടെ വെള്ളം കയറി.