കൊച്ചി: ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റല്‍ രാജ് കോടതി വരാന്തയില്‍ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പെരുമ്ബാവൂർ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. പൊലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടി. ആലുവയെ ഞെട്ടിച്ച അതിക്രൂരമായ പീഡനകേസിലെ പ്രതിയാണ് കോടതി വരാന്തയില്‍ വച്ച് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചത്.
വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തൃശ്ശൂർ സെൻട്രല്‍ ജയിലില്‍ നിന്ന് പൊലീസ് പെരുമ്ബാവൂർ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം.
കോടതി വരാന്തയില്‍ വച്ച് വിലങ്ങ് അഴിക്കുന്നതിനിടെ ക്രിസ്റ്റല്‍ രാജ് ഇറങ്ങി ഓടുകയായിരുന്നു. പെരുമ്ബാവൂർ ടൗണിലെത്തിയ പ്രതിയെ പൊലീസ് ഉടൻ പിടികൂടി. കോടതി നടപടികള്‍ക്കിടയിലും ഇയാള്‍ ബഹളം വച്ചു. രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തില്‍ പൊരുമ്ബാവൂർ പൊലീസ് ക്രിസ്റ്റല്‍ രാജിനെതിരെ കേസെടുത്തു.