ഗാര്‍ഹിക പീഡന കേസുകള്‍ നീളുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീം കോടതി

ഗാര്‍ഹിക പീഡന കേസുകള്‍ നീളുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീം കോടതി
alternatetext

ന്യൂഡല്‍ഹി | സ്ത്രീകളെ ഗാർഹിക അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള 2005 ലെ നിയമപ്രകാരമുള്ള കേസുകളുടെ വേഗത കുറയുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. വേഗത്തില്‍ തീർപ്പ് കല്‍പ്പിക്കുന്നതിനാണ് പി ഡബ്ല്യു ഡി വി എ (Protection of Women from Domestic Violence Act, 2005) നിയമം പ്രാബാല്യത്തിലാക്കിയത്. എന്നാല്‍ ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളും സാധാരണ കുടുംബ കോടതി കേസുകളെപ്പോലെ നീണ്ടുപോകുന്നുവെന്ന് ജസ്റ്റിസ് ബി.വി. നാഗരത്നയും പങ്കജ് മിഥലും അടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. “വീ ദി വുമണ്‍ ഓഫ് ഇന്ത്യ” എന്ന എൻജിഒയാണ് കോടതിയില്‍ ഹർജി നല്‍കിയത്. നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങള്‍ നേരത്തെ കോടതി ഇറക്കിയിരുന്നു.