പണപ്പിരിവ് വിവാദം തണുപ്പിക്കാന്‍ സര്‍ക്കാര്‍; മദ്യനയത്തില്‍ തത്കാലം മാറ്റമില്ല

പണപ്പിരിവ് വിവാദം തണുപ്പിക്കാന്‍ സര്‍ക്കാര്‍; മദ്യനയത്തില്‍ തത്കാലം മാറ്റമില്ല
alternatetext

തിരുവനന്തപുരം: ബാർക്കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മദ്യനയംമാറ്റത്തില്‍ നിന്ന് സർക്കാർ പിന്മാറിയേക്കും. ബാറുടമകളുടെ സംഘടനാനേതാവിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തില്‍ മദ്യനയത്തില്‍ നിർദേശിച്ചിരുന്ന മാറ്റങ്ങള്‍ ഒഴിവാക്കി നിലവിലുള്ള സ്ഥിതിതുടരാനാണ് ധാരണ.

ഡ്രൈ ഡേ ഒഴിവാക്കുന്നതും ഐ.ടി. പാർക്കുകളില്‍ മദ്യശാല അനുവദിക്കുന്നതും തത്കാലം വേണ്ടെന്നുവെക്കാനാണ് ആലോചന. ബാറുടമകള്‍ക്കനുകൂലമായ നയം മാറ്റംവരുത്തിയാല്‍ അത് ആരോപണങ്ങള്‍ ശരിെവക്കുന്ന നടപടിയായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാലാണ് പിന്മാറ്റം.