ഡല്‍ഹിയില്‍ ഭൂചലനം; 2.6 തീവ്രതയാണ് രേഖപ്പെടുത്തിയത്

ഡല്‍ഹിയില്‍ ഭൂചലനം; 2.6 തീവ്രതയാണ് രേഖപ്പെടുത്തിയത്
alternatetext

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. ശനിയാഴ്ച വൈകുന്നേരമാണ് 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.

ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് നേപ്പാളില്‍ 5.6 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും പ്രകമ്ബനം ഉണ്ടായിരുന്നു.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണു ഭൂചലനത്തിെൻറ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെൻറര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. അത്യാഹിതങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഏറ്റവും തീവ്രമായ ഭൂകമ്ബങ്ങള്‍ക്ക് സാധ്യതയുള്ള സോണ്‍ അഞ്ചിലാണ് ഡല്‍ഹിയിലുള്ളത്. ഭൂചലനത്തില്‍ ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.