ദാഹിച്ചു മരിച്ച തണ്ണീർ കൊമ്പന്റെ ശാപം; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എട്ടിന്റെ പണി വരുന്നു.

ദാഹിച്ചു മരിച്ച തണ്ണീർ കൊമ്പന്റെ ശാപം; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എട്ടിന്റെ പണി വരുന്നു.
alternatetext

മാനന്തവാടി: ജനവാസ മേഖലയിൽ ഇറങ്ങിയ തണ്ണീർക്കൊമ്പനെ ഒന്നിലധികം തവണ മയക്കുവെടി വച്ച് തളർത്തി ബന്ദിപ്പൂർ ടൈഗർ റിസർവ് വനത്തിലേക്ക് കൊണ്ടുപോയ വനം വകുപ്പ് ജീവനക്കാർക്ക് വരാനിരിക്കുന്നത് കടുത്ത നടപടികളുടെ ദിനങ്ങൾ. മാർഗ്ഗമധ്യ നിർജലീകരണവും, ഹൃദയസ്തംഭനവും മൂലം തണ്ണീർ കൊമ്പൻ മരണമടഞ്ഞിരുന്നു.

വന്യജീവി നിയമം പരിപാലിക്കേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥർ തണ്ണീർ കൊമ്പന്റെ ജഡത്തിനു മുന്നിൽ നിരന്നു നിന്നു ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിലും, മറ്റു മാധ്യമങ്ങളിലും പ്രദർശിപ്പിക്കുകയും ചെയ്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം കൊമ്പന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത കേരള വനം വകുപ്പിലെ 14 ജോലിക്കാരെയും വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്‌ത്‌ നിയമനടപടികൾക്ക് വിധേയരാക്കുവാൻ അനിമൽ ലീഗൽ ഫോഴ്‌സ് എന്ന സംഘടന, വൈൽഡ്ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോക്ക് പരാതി നൽകി.

പ്രാകൃതവും കിരാതവുമായ ഈ പ്രവർത്തി തണ്ണീർക്കൊമ്പന്റെ ജഡത്തിനോടുള്ള അനാദരവും, കേന്ദ്ര വനമന്ത്രാലയം 2014 ൽ പുറപ്പെടുവിച്ച ഉത്തരവിനെ അവഹേളിക്കുന്നതും ആണെന്ന് സംഘടനയുടെ പരാതിയിൽ പറയുന്നു. നിയമനടപടികൾ വന്നാൽ 14 ഉദ്യോഗസ്ഥർക്കും മൂന്നു മുതൽ ഏഴു വർഷം വരെയുള്ള ശിക്ഷ ലഭിക്കാവുന്നണ്.