പാരീസില്‍ ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒളിമ്ബിക്സിന്റെ അലയൊലികള്‍ ഇന്നുയരും.

പാരീസില്‍ ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒളിമ്ബിക്സിന്റെ അലയൊലികള്‍ ഇന്നുയരും.
alternatetext

പാരീസ് : ലോകത്തിന്റെ ഫാഷൻ തലസ്ഥാനമായ പാരീസില്‍ ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒളിമ്ബിക്സിന്റെ അലയൊലികള്‍ ഇന്നുയരും. ഇന്ത്യൻ സമയം രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കം.

ചരിത്രത്തിലാദ്യമായി മുഖ്യ സ്റ്റേഡിയത്തിനു പുറത്ത്, അതും നദിയില്‍, ചടങ്ങ് ഒരുക്കിയാണ് പാരീസ് വിസ്‌മയം തീർക്കുന്നത്. സെൻ നദിയില്‍ പതിനായിരത്തോളം കായികതാരങ്ങളെ അണിനിരത്തുന്ന മാർച്ച്‌ പാസ്റ്റാണ് ഹൈലൈറ്റ്. ആറു കിലോമീറ്ററോളം ബോട്ടുകളിലും വള്ളങ്ങളിലുമായി താരങ്ങള്‍ നീങ്ങും.

നദിക്കരയിലെ താത്കാലിക വേദിയിലാണ് ഒളിമ്ബിക് ദീപം തെളിക്കല്‍ ഉള്‍പ്പെടെയുള്ള ഉദ്ഘാടന പരിപാടികള്‍. ഫുട്ബാള്‍ മത്സരങ്ങള്‍ ബുധനാഴ്ച ആരംഭിച്ചിരുന്നു.

1900,1924 വർഷങ്ങളിലാണ് മുമ്ബ് പാരീസില്‍ ഒളിമ്ബിക്സ് നടന്നത്. വെറ്ററൻ ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമലും രണ്ട് ഒളിമ്ബിക് മെഡലുകള്‍ നേടിയിട്ടുള്ള പി.വി. സിന്ധുവുമാണ് മാർച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തുന്നത്.