ക്രിസ്റ്റഫർ മാർലോ രചിച്ച THE TRAGICAL HISTORY OF DOCTOR FAUSTUS എന്ന കൃതിയുടെ പരിഭാഷ പ്രകാശനം ചെയ്‌തു

ക്രിസ്റ്റഫർ മാർലോ രചിച്ച THE TRAGICAL HISTORY OF DOCTOR FAUSTUS എന്ന കൃതിയുടെ പരിഭാഷ പ്രകാശനം ചെയ്‌തു
alternatetext

യൂറോപ്പിന്റെ സാംസ്കാരിക അന്തരീക്ഷത്തെ മുഴുവൻ ഇളക്കിമറിച്ച നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രതിഫലനം ദൃശ്യമാകുന്ന അദ്ധ്യപൂർവ്വമായ രചന. ക്രിസ്റ്റഫർ മാർലോ രചിച്ച *THE TRAGICAL HISTORY OF DOCTOR FAUSTUS എന്ന കൃതിയുടെ മനോഹരമായ പരിഭാഷ.

ഭാഷാന്തരം : ആർ സന്തോഷ് ബാബു. Publishing Art : ഫേബിയൻ ബുക്സ്. പ്രശസ്ത ചിത്രകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഇലസ്ട്രേറ്റും ആനിമേറ്ററുമായ ശ്രീ കെ.പി മുരളീധരൻ നൂറനാട് സിബിഎം ഹൈസ്കൂൾ മാനേജർ ശ്രീമതി ജയശ്രീ തമ്പിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്‌തു.

സ്കൂൾ ഗീതാഞ്ജലി വായനശാല ഹാളിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി എച്ച്.എം ശ്രീ ജെ.ഹരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ അധ്യാപകരായ എം.രാജേഷ് കുമാർ, എസ്.രാജേഷ്, ഡി.ഗീതാകുമാരി,കെ.അമ്പിളി,എസ്. ജയകുമാർ, എസ്.ഷിബുഖാൻ, ഉണ്ണികൃഷ്ണൻ, പ്രശോകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ഇംഗ്ലീഷ് അധ്യാപകനും പരിഭാഷകനുമായ ആർ.സന്തോഷ് ബാബു ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. പ്രസാധകരായ ഫേബിയൻ ബുക്സാണ് പരിപാടി സംഘടിപ്പിച്ചത്.