ആലപ്പുഴ: സി.പി.എം കളര്‍കോട് ലോക്കല്‍ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ഏരിയ കമ്മറ്റി അംഗവുമായിരുന്ന ഗിരീഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഏഴ് പ്രതികള്‍ക്ക് പതിനൊന്നര വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും. അഡീഷണല്‍ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്.
ആലപ്പുഴ കുതിരപ്പന്തി വാര്‍ഡില്‍ ചിറമുറിക്കല്‍ വീട്ടില്‍ ഷാമോൻ(ഷാജി), ഇരവുകാട് വാര്‍ഡില്‍ തൈപ്പറമ്ബില്‍ വീട്ടില്‍ അഖില്‍(ഉണ്ണി), മറുതാച്ചിക്കല്‍ വീട്ടില്‍ ഉണ്ണി, കൊമ്ബത്താംപറമ്ബില്‍ വീട്ടില്‍ അജയൻ, കിഴക്കേ കണ്ടത്തില്‍ ശരത് ബാബു(ശ്യാംകുട്ടൻ), കുതിരപ്പന്തി വാര്‍ഡില്‍ ഉമ്മാപറമ്ബില്‍ അരുണ്‍(ചെറുക്കപ്പൻ), ചിറമുറിക്കല്‍ വീട്ടില്‍ മഹേഷ് എന്നിവരെയാണ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിയില്‍ പറഞ്ഞു.