ബലാത്സംഗകേസില്‍ പ്രതിയായ എംഎല്‍എയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.
മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണെന്നും സതീശൻ തുറന്നടിച്ചു. ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നം കൂടുതല്‍ വഷളാകാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന് അഭിപ്രായം പറഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് നിയമപരമായ പരിഹാരം ഉണ്ടാകുന്നില്ല. മുകേഷ് എംഎല്‍എയുടെ രാജിക്കായി പാർട്ടിയിലെ ആളുകള്‍ സമ്മർദ്ദം ചെലുത്തിയിട്ടും മുഖ്യമന്ത്രി അനങ്ങുന്നില്ല.
സാംസ്കാരിക മന്ത്രി സജി ചെറിയാൻ എന്തൊക്കെയാണ് പറയുന്നത്? സ്ഥാനത്ത് തുടരാൻ പോലും മന്ത്രിക്ക് അർഹതയില്ല. മുകേഷ് രാജിവെക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ആയ എല്‍ദോസ് കുന്നപ്പിള്ളിയുടെ കേസില്‍ പാർട്ടി നിലപാടെടുത്തു.കോടതിയില്‍ അനുകൂല നിലപാടുണ്ടായതു കൊണ്ടാണ് സംരക്ഷിച്ചതെന്നാണ് സതീശന്റെ വിശദീകരണം