ആലപ്പുഴ: സി.പി.എമ്മിനുള്ളില്‍ വിഭാഗീയത രൂക്ഷമായ കുട്ടനാട്ടില്‍ കൂടുതല്‍ പേര്‍ സി.പി.എം വിട്ട് സി.പി.ഐയിലേക്ക്. കുട്ടനാട് ഏരിയ കമ്മിറ്റി പരിധിയില്‍ 294 പേര്‍ സി.പി.ഐയിലേക്ക് പോകാന്‍ തീരുമാനിച്ചതിനു പിന്നാലെ കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ തന്നെയുള്ള സി.പി.എം. തകഴി ഏരിയയിലും കൂടുമാറ്റത്തിനുള്ള നീക്കം തുടങ്ങി.
ചമ്ബക്കുളം, കൈനകരി ലോക്കല്‍ കമ്മിറ്റികള്‍ക്ക് കീഴിലാണ് ഇതിനായുള്ള ചര്‍ച്ച നടക്കുന്നത്. തകഴി ഏരിയാ കമ്മിറ്റിയുടെ നടപടികളില്‍ ചമ്ബക്കുളത്തെ ഒരു വിഭാഗം കടുത്ത അതൃപ്‌തിയിലാണ്. ഇവര്‍ രാമങ്കരിയില്‍നിന്നു സി.പി.ഐയില്‍ ചേരാന്‍ തീരുമാനിച്ചവരുമായി ആശയവിനിമയം നടത്തിവരികയാണെന്നാണു വിവരം.