സിപിഎം ജീവിക്കുന്നത് പത്തൊമ്ബതാം നൂറ്റാണ്ടിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപിച്ചു. പാനൂർ പ്രസ് ഫോറത്തില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന രാഷ്ട്രീയ കക്ഷിയെന്ന് പറയുന്നുണ്ടെങ്കിലുംഇപ്പോഴും പിന്തിരിപ്പന്‍ പാര്‍ട്ടിയാണ് സിപിഎം. സിപിഎം നേതാക്കള്‍ ക്രിമിനലുകള്‍ക്ക് കുടപിടിക്കുകയാണ്.ബോംബ് നിര്‍മ്മിച്ചത് യുഡിഎഫ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ടാണെന്നും മുഖ്യമന്ത്രി ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
മാടായിയില്‍ നവകേരള യാത്രയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ചെടിച്ചട്ടികൊണ്ട് തല്ലിച്ചതച്ചപ്പോള്‍ മുഖ്യമന്ത്രി അക്രമികളെ പ്രോത്സാഹിപ്പിച്ചു. ബോംബ് നിര്‍മ്മിച്ചവരെയും മുഖ്യമന്ത്രി രക്ഷിക്കുകയാണ്. ജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബോംബ് ഉണ്ടാക്കിയത്. ബോംബ് നിര്‍മ്മാണത്തില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി ഒളിപ്പിച്ചുവെച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ സിപിഎം പ്രകടന പത്രിക ഇറക്കുന്നത് കണ്ട് തലയില്‍ കൈവെച്ചു പോയി. ആകെ 19 സീറ്റിലാണ് അവർ മത്സരിക്കുന്നത്. ഇവരാണ് പ്രകടന പത്രിക ഇറക്കിയത്. യുഎപിഎ പിന്‍വലിക്കുമെന്ന് സിപിഎം പ്രകടന പത്രികയിലുണ്ട്. അതേ നിയമം കൊണ്ട് തന്നെ അലന്‍, താഹ എന്നിവര്‍ക്കെതിരെ കേസെടുത്തവരാണ് എല്‍ഡിഎഫ്. തീവ്രവലതുപക്ഷ നിലപാടാണ് മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമുള്ളത്. പൂച്ചയ്ക്ക് പ്രസവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കേരള ഖജനാവാണ്. ഒരു പണിയും നടക്കാത്ത സ്ഥലമാണ് കേരള ഖജനാവെന്നും വി ഡി സതീശന്‍ പരിഹസിച്ചു.
നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും. അത് യുഡിഎഫിനോ ഷാഫി പറമ്ബിലിനോ കിട്ടുന്ന വോട്ടല്ല. അത് പിണറായിക്ക് എതിരെയുള്ള വോട്ടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.