മുവാറ്റുപുഴ: കോളേജിൽ നിസ്കരിക്കാൻ സ്ഥലം വേണമെന്ന ആവശ്യവുമായി ഒരുകൂട്ടം വിദ്യാർത്ഥികൾ പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി. ക്രൈസ്തവ മാനേജ്മെന്റിനു കീഴിലുള്ള മുവാറ്റുപുഴ നിർമ്മല കോളേജിലാണ് സംഭവം നടന്നത്.
കോളേജിനു സമീപം പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നിസ്കരിക്കാൻ പാകത്തിൽ മുസ്ലിം പള്ളികളും, അതിനു വേണ്ടി പ്രത്യേക സമയവും അധികൃതർ നൽകിയിട്ടുണ്ട്. എന്നിട്ടും കഴിഞ്ഞ ദിവസം അനധികൃതമായി റെസ്റ്റ് റൂമിൽ പെൺകുട്ടികൾ നിസ്കാരം നടത്തിയിരുന്നു. ഇത് വിലക്കിയതിനെ തുടർന്നാണ് എംഎസ്എഫ്, എസ്എഫ്ഐ സംഘടനകളിലുള്ള വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധസമരം നടത്തിയത്.