എസ്.എഫ്.ഐ.ഒ. അന്വേഷണം ശരിയായ ദിശയില്‍ പോകുന്നുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും ഈ കേസ് എത്തേണ്ടിടത്ത് എത്തുമെന്ന് ഉറച്ച ബോധ്യമുണ്ടെന്നും ഷോണ്‍ ജോര്‍ജ്. വീണ വിജയൻ ഈ കേസില്‍ ഒരു ഘടകമേയല്ല. വീണ ആർക്കുവേണ്ടി പണം വാങ്ങിച്ചുവെന്നതാണ് വിഷയം. അടച്ചുപൂട്ടിപോയ പ്രത്യേകിച്ച് പ്രവർത്തനങ്ങള്‍ ഒന്നുമില്ലാത്ത സോഫ്റ്റ്വെയർ കമ്ബനിയുടെ ഉടമയ്ക്ക് എന്തിന് സി.എം.ആർ.എല്‍. പണം നല്‍കണം. ഈ കമ്ബനി പണം നല്‍കിയിരിക്കുന്നത് മുഖ്യമന്ത്രിക്കാണ്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തണം. ഇതില്‍ പ്രധാനപ്രതി മുഖ്യമന്ത്രി തന്നെയാണെന്ന് ഷോണ്‍ ജോർജ് ആരോപിക്കുന്നു.
കഴിഞ്ഞ എട്ടുമാസമായി ഡല്‍ഹി ഹൈക്കോടതി, ബാംഗ്ലൂർ ഹൈക്കോടതി, കേരളാ ഹൈക്കോടതി എന്നിങ്ങനെ ഇന്ത്യയിലെ പ്രമുഖ ഹൈക്കോടതികളില്‍ അഞ്ചോളം കേസുകള്‍ നല്‍കുകയും, ഈ കേസ് മുടക്കുന്നതിനായി നിരവധി ശ്രമങ്ങള്‍ സി.എം.ആർ.എല്ലിന്റെയും എക്സാലോജിക്കിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും ഷോണ്‍ ജോർജ് അറിയിച്ചു. ഈ കേസ് മുടക്കാൻ വേണ്ടിമാത്രം ഈ കമ്ബനികള്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ എട്ടുകോടി രൂപ വക്കീല്‍ ഫീസ് മാത്രം കൊടുത്തിട്ടുണ്ട്. എന്നാല്‍, ഈ കേസില്‍ ഉറച്ചുനില്‍ക്കാനും നിയമപരമായ പോരാട്ടങ്ങളിലൂടെ ഇവിടെ വരെ എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. കേസിന്റെ ഭാഗമായി സി.എം.ആർ.എല്‍. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും അവരുടെ ഓഫീസില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.
ആറ് മാസമായി ഞാൻ ഈ കേസിന്റെ പിന്നാലെ തന്നെയാണ്. ഞാൻ ഒരു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആണ്. ആ നിലയിലുള്ള പ്രവർത്തനങ്ങള്‍, അഭിഭാഷകൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങള്‍, ഒരു കൃഷിക്കാരനായുള്ള എന്റെ പ്രവർത്തനങ്ങള്‍ ഇതെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. ശരിക്കും 24 മണിക്കൂറും ഞാൻ ഈ കേസിന്റെ പിന്നാലെ തന്നെയുണ്ട്. മുൻ കാലങ്ങളില്‍ ഇത്തരത്തിലുള്ള കേസുകള്‍ എങ്ങനെയാണ് നശിപ്പിച്ച് കളഞ്ഞിട്ടുള്ളതെന്ന് എനിക്ക് മനസിലാകുന്നുണ്ടെന്നും ഷോണ്‍ പറഞ്ഞു.
കരിമണലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ മാസം 28-ന് ആ കേസ് വീണ്ടുമെടുക്കുകയാണ്. ഇതിനുമുമ്ബ് നല്‍കിയ സമാനമായ രണ്ട് കേസുകള്‍ നശിപ്പിച്ച് കളഞ്ഞിട്ടുണ്ട്. കേസുകള്‍ക്ക് എതിരായി വിധി വാങ്ങിച്ച് വെച്ചിരിക്കുയാണ്. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരേയാണ് ഞാൻ പൊതുതാത്പര്യ ഹർജിയുമായി പോകുന്നത്. എത്രത്തോളം ഫൈറ്റ് ചെയ്തിട്ടാണ് കേസുകള്‍ ഇവിടെ വരെ എത്തിക്കുന്നതെന്ന് മനസിലാക്കണം.
കഴിഞ്ഞ എട്ട് മാസത്തിനിടെ എനിക്കെതിരേ എട്ടുകേസുകളാണ് എടുത്തിരിക്കുന്നത്. കോർപറേറ്റീവ് ഡിപ്പാർട്ട്മെന്റിന്റേത്, കോർപറേറ്റീവ് വിജിലൻസ് ഡിപ്പാർട്ട്മെന്റിന്റേത് എക്കണോമിക്സ് ക്രൈം ഡിപ്പാർട്ട്മെന്റിന്റേത് എന്നിങ്ങനെ മൂന്ന് കേസുകളില്‍ എനിക്കേതിരേ അന്വേഷണം നടത്തി. ഹൈക്കോടതി ഉള്ളതുകൊണ്ടാണ് ഞാൻ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കുന്നതെന്നും ഷോണ്‍ ജോർജ് കൂട്ടിച്ചേർത്തു