കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാല്‍) ഏഴ് മെഗാ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യാന്തര ടെര്‍മിനല്‍ വികസനം തറക്കല്ലിടല്‍, ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം, 0484 ലക്‌ഷ്വറി എയ്‌റോ ലോഞ്ച് തറക്കല്ലിടല്‍, ഡിജിയാത്ര ഇ-ബോര്‍ഡിങ് സോഫ്‍റ്റ്‍വെയര്‍ ഉദ്ഘാടനം, അടിയന്തര രക്ഷാസംവിധാനം ആധുനികവല്‍ക്കരണം ഉദ്ഘാടനം, ചുറ്റുമതില്‍ ഇലക്‌ട്രോണിക് സുരക്ഷാവലയം തറക്കല്ലിടല്‍, ഗോള്‍ഫ് റിസോര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് സെന്റര്‍ തറക്കല്ലിടല്‍ എന്നിവയാണ് ഉദ്‌ഘാടനം ചെയ്യുന്ന മെഗാ പദ്ധതികള്‍.
സിയാല്‍ കാര്‍ഗോ ടെര്‍മിനലിനു മുന്നിലെ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായമന്ത്രി പി.രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ കെ.രാജൻ, പി.എ.മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവര്‍ മുഖ്യാതിഥികളാകും. ചടങ്ങില്‍ എംപിമാര്‍, എംഎല്‍എമാര്‍, എന്നിവര്‍ക്കൊപ്പം മറ്റു പ്രമുഖരും പങ്കെടുക്കും.