തൊടുപുഴ: ചിന്നക്കനാല്‍ ഭൂമിയിടപാട് കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടന് വിജിലൻസ് നോട്ടീസ് അയച്ചു. മൊഴി രേഖപ്പെടുത്തുന്നതിനായി ഇന്ന് മുട്ടം വിജിലൻസ് ഓഫീസില്‍ ഹാജരാകണമെന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്. നോട്ടീസില്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഇന്നു വിജിലൻസിന് മുന്നില്‍ ഹാജരാകുമെന്ന് മാത്യു കുഴല്‍നാടൻ പ്രതികരിച്ചു.
ചിന്നക്കനാലില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആറ് കോടിയോളം രൂപ വിമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും അനധികൃതമായി സ്വന്തമാക്കിയെന്നാണ് മാത്യു കുഴല്‍നാടനെതിരെയുള്ള കേസ്. റിസോർട്ട് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പ് നടന്നെന്ന ആരോപണത്തിലും ചോദ്യംചെയ്യല്‍ നടക്കും