ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍. ഹാര്ഡ്വെയര്, വോയ്സ് അസിസ്റ്റിങ്, എൻജിനിയറിങ് വിഭാഗത്തിലെ നൂറുകണക്കിന് ജീവനക്കാരെയാണ് പറഞ്ഞുവിടുന്നത്. വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്ബനിയുടെ വിശദീകരണം.
12,000 പേരെയോ ഏകദേശം ആറുശതമാനം ജീവനക്കാരെയോ പിരിച്ചുവിടുമെന്ന് ഗൂഗിള്‍ ഒരു വര്‍ഷം മുമ്ബ് പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്ബനി നല്‍കിയിട്ടുണ്ട്.