ഇടുക്കി: തമിഴ്നാട് നിന്നും ലോഡുമായി എത്തിയ ചരക്ക് ലോറിയാണ് ദേശീയപാതയിൽ പീരുമേട് കുട്ടിക്കാനം വളഞ്ഞാൽ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് കുറുകെ വട്ടം മറിഞ്ഞത്. സംഭവ സ്ഥലത്ത് ഗതാഗത തടസ്സം നേരിട്ടതിനെ തുടർന്ന്, മറിഞ്ഞു കിടക്കുന്ന ചരക്ക് ലോറി ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടയിൽ സമീപത്തു തന്നെ മറ്റൊരു ലോറിയും അപകടം സൃഷ്ടിച്ചു.
പാലുമായെത്തിയ ടാങ്കർ ലോറി വളവു തിരിയാതെ റോഡ് സൈഡിലെ ബാരിക്കേഡ് ഇടിച്ചു തകർത്ത് നിൽക്കുകയായിരുന്നു. ടാങ്കർ ലോറി ഇടിച്ച് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻവശം തകർന്നിട്ടുണ്ട്. ലോറിയിലെ ഡ്രൈവറും, ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.