ചന്ദ്രയാനിലെ റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ‌പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ.

 ചന്ദ്രയാനിലെ റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ‌പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ.
alternatetext

ബംഗളൂരു: ചന്ദ്രയാനിലെ റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ‌പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ. ഓഗസ്റ്റ് 27ന് എടുത്ത ചിത്രങ്ങള്‍ ആണ് ഐഎസ്‌ആര്‍ഒ പുറത്തുവിട്ടിരിക്കുന്നത്. റോവര്‍ ചന്ദ്രോപരിതലത്തിലൂടെ നീങ്ങുന്നതിനിടെ സഞ്ചാര പാതയില്‍ നാല് മീറ്റര്‍ വ്യാസം ഉള്ള ഗര്‍ത്തം കണ്ടതിനെ തുടര്‍ന്ന് റോവറിനെ പിന്നോട്ട് നീക്കി. നിലവില്‍ തടസങ്ങള്‍ ഇല്ലാത്ത പുതിയ പാതയിലൂടെ ആണ് റോവറിന്റെ സഞ്ചാരമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.

ചന്ദ്രയാൻ മൂന്നില്‍ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രന്‍റെ മണ്ണിനു മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. ഇതാദ്യമായാണ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ മണ്ണിന്‍റെ താപനില അളക്കുന്നത്.