ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം വിജയകരം.ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് 2.35ന് ചന്ദ്രയാന്‍ 3 വഹിച്ച് എല്‍വിഎം3 എം4 റോക്കറ്റ് കുതിച്ചുയര്‍ന്നു. 43.5 മീറ്റര്‍ പൊക്കവും 4 മീറ്റര്‍ വിസ്തീര്‍ണവുമുള്ള എല്‍വിഎം3 എം4 റോക്കറ്റ് ഇസ്റോയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ്.ഏകദേശം നാൽപതു ദിവസത്തിന് ശേഷംചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാന്‍ 3 സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിലാണ് രാജ്യം.
ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സുരക്ഷിതമായി ഒരു പേടകം ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.ഓഗസ്റ്റ് 23ന് അല്ലെങ്കില്‍ 24ന് ലാന്‍ഡിങ് നടക്കും. അതിനു മുന്‍പ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നു ലാന്‍ഡര്‍ വേര്‍പെടുത്തും. എതിര്‍ദിശയില്‍ പ്രൊപ്പല്‍ഷന്‍ നടത്തി വീഴ്ചയുടെ വേഗം കുറയ്ക്കാന്‍ നാലു ത്രസ്റ്റര്‍ എന്‍ജിനുകളാണുള്ളത്. രണ്ടു ത്രസ്റ്റര്‍ എന്‍ജിനുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിച്ചാണ് വേഗം കുറയ്ക്കുക. സെക്കന്‍ഡില്‍ 2 മീറ്റര്‍ വേഗത്തില്‍ ലാന്‍ഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം