ചാമ്ബ്യന്‍സ് ബോട്ട് ലീഗിനൊപ്പം പ്രസിഡന്റസ് ട്രോഫി വള്ളംകളിയും വിപുലമായി നടത്തുവാന്‍ തീരുമാനം

ചാമ്ബ്യന്‍സ് ബോട്ട് ലീഗിനൊപ്പം പ്രസിഡന്റസ് ട്രോഫി വള്ളംകളിയും വിപുലമായി നടത്തുവാന്‍ തീരുമാനം
alternatetext

കൊല്ലം: ഡിസംബര്‍ ഒമ്ബതിന് നടക്കുന്ന ചാമ്ബ്യന്‍സ് ബോട്ട് ലീഗിനൊപ്പം പ്രസിഡന്റസ് ട്രോഫി വള്ളംകളിയും വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു.കലക്ടര്‍ എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേമ്ബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രസിഡന്‍സ് ട്രോഫി സംഘാടകസമിതി യോഗം നവംബര്‍ 21ന് ചേരും.ആവശ്യമായ സാമ്ബത്തിക സഹായം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭ്യമാക്കുന്നതിനുള്ള തുടര്‍നടപടികള്‍ എടുക്കുന്നതിനും തീരുമാനമായി.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മത്സരം സമയബന്ധിതമായി നടപ്പിലാക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം മുകേഷ് എം എല്‍ എ, കലക്ടര്‍ എന്‍ ദേവിദാസ്, സി ബി എല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം ആര്‍ കെ കുറുപ്പ്, സി ബി എല്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ ശ്രീകുമാര്‍, ടൂറിസം വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമീള, ഡി റ്റി പി സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.