തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിലെ മഴ സാഹചര്യം ശക്തമായേക്കും.
അടുത്ത ദിവസങ്ങളില്‍ ഇടത്തരം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് അറിയിപ്പെങ്കിലും നവംബര്‍ 9 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഇന്ന് 4 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്.