തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളില്‍ ചക്രവാത ചുഴി:ഇന്നും മഴ തുടരും

rain
alternatetext

തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളില്‍ ചക്രവാത ചുഴി, ഇന്നും മഴ തുടരുമെന്ന് കാലവസ്താ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് 12 ജില്ലകളിലും യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. കൊങ്കണ്‍ മുതല്‍ ചക്രവാത ചുഴി വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് മഴ.

അതേസമയം, മഴ കനക്കുന്നതോടെ തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച്‌ മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നാണ് നിർദേശം. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുൻനിർത്തി കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി