നിറപുത്തരി പൂജകൾക്കായി ശബരിമല നടതുറന്നു; പൂജകൾക്കു ശേഷം വൈകിട്ട് പത്തിന് അടയ്ക്കും.

പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി പൂജകൾക്കായി ഞായറാഴ്ച വൈകിട്ടോടെ നട തുറന്നു. കാർഷിക സമൃദ്ധിക്കും, ഐശ്വര്യത്തിനും വേണ്ടി അയ്യപ്പസന്നിധിയിൽ നെൽക്കതിരുകൾ പൂജിക്കുന്ന ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നടതുറന്ന് ദീപം തെളിയിച്ച മേൽശാന്തി ആഴിയിലും അഗ്നി പകർന്നതോടെ നെൽക്കതിരുകളുമായി ഭക്തർ പതിനെട്ടാം പടി ചവിട്ടി അയ്യപ്പദർശനം നടത്തി. ഇരുമുടിക്കെട്ടിനൊപ്പം ഭക്തർ കൊണ്ടുവന്ന അയ്യപ്പ സ്വാമിക്കു പൂജിക്കാനുള്ള നെൽക്കതിരുകൾ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ സന്നിധാനത്ത്Continue Reading

അംഗീകാരമില്ലാത്ത കോളേജുകളിലും മറ്റുമായി അഡ്മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാർഥികള്‍ക്ക് ഉപരിപഠനം വഴിമുട്ടി

കർണാടകയില്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളിലും മറ്റുമായി അഡ്മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാർഥികള്‍ക്ക് ഉപരിപഠനം വഴിമുട്ടി. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ഏജൻസികള്‍ മുഖേനയും നേരിട്ടും കർണാടകയിലെ ചില കോളേജുകളില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികളാണ് ദുരിതത്തിലായത്. 2023 ഒക്ടോബറില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികള്‍ ഒരു സെമസ്റ്റർ പഠനം പൂർത്തിയാക്കിയപ്പോഴാണ് കോളേജിന് നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ പല കോളേജുകളുടേയും അംഗീകാരം ഐ.എൻ.സി (ഇന്ത്യൻ നഴ്സിങ് കൗണ്‍സില്‍) പിൻവലിച്ചിരുന്നു.Continue Reading

വീട്ടമ്മയുടെ മരണം തുമ്ബച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചല്ലെന്ന് പൊലീസ്

ആലപ്പുഴ ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം തുമ്ബച്ചെടി കൊണ്ടുള്ള തോരന്‍ കഴിച്ചല്ലെന്ന് പൊലീസ്. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ നിന്നാണ് പൊലീസിന്റെ പ്രതികരണം. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതല്‍ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേര്‍ത്തല പൊലീസ് പറഞ്ഞു. ചേര്‍ത്തല സ്വദേശി ഇന്ദുവിന്റെ മരണത്തില്‍ തുമ്ബച്ചെടി വില്ലനായെന്ന സംശയമുയര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ചേര്‍ത്തലContinue Reading

ഓണക്കാലം അടുത്തു, സംസ്ഥാന സർക്കാരിന്റെ സാമ്ബത്തികപ്രതിസന്ധി അതിരൂക്ഷം

തിരുവനന്തപുരം: ഓണക്കാലം വരാനിരിക്കേ, സംസ്ഥാന സർക്കാരിന്റെ സാമ്ബത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. 3700 കോടി മാത്രമാണ് ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത്. ഓണക്കാലത്തെ വർധിച്ച ചെലവിനും ശേഷിക്കുന്ന മൂന്നുമാസത്തേക്കും ഇതാണ് ആശ്രയം. ഡിസംബവർവരെ 21,253 കോടി കടമെടുക്കാനാണ് കേരളത്തെ അനുവദിച്ചിരുന്നത്. ഇതില്‍ 3700 കോടി ഒഴികെയുള്ളത് എടുത്തുകഴിഞ്ഞു. ഡിസംബറിനുശേഷം മാർച്ചുവരെ കേന്ദ്രം എത്ര അനുവദിക്കുമെന്ന് ഇപ്പോള്‍ നിശ്ചയമില്ല. പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപവും ഉള്‍പ്പെടെയുള്ള പൊതു അക്കൗണ്ട് കണക്കാക്കി കടം വെട്ടിക്കുറച്ചതില്‍ അപാകമുണ്ടെന്ന്Continue Reading

 കേരളത്തില്‍ ഇന്നു മുതല്‍ ഇടിമിന്നലോട് കൂടിയ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ ഇടിമിന്നലോട് കൂടിയ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം പതിനാലുവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റർ വരെ ശക്തിയില്‍ കാറ്റിനും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പിന് പിന്നാലെ രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.Continue Reading

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഇന്ന് ജനകീയ തിരച്ചില്‍

രുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ ഇന്ന് ജനകീയപങ്കാളിത്തത്തോടെ തിരച്ചില്‍ നടത്തും. ദുരിതാശ്വാസ ക്യാമ്ബുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെക്കൂടി ഉള്‍പ്പെടുത്തി ആറുമേഖലയാക്കിയാകും തിരച്ചില്‍ നടത്തുക എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വരും ദിവസങ്ങളിലും തിരച്ചില്‍ തുടരും. ഇതുവരെ 225 മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ടെടുക്കുന്ന ശരീരഭാഗങ്ങള്‍ 90 ശതമാനമോ അതിനുമുകളിലോ ഉണ്ടെങ്കില്‍ അത് മൃതദേഹമായി കണക്കാക്കും. അതില്‍ കുറഞ്ഞവContinue Reading

സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറിയെ ചുമതലകളില്‍ നിന്നും നീക്കി

സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആൻ്റണിയെ ചുമതലകളില്‍ നിന്നും നീക്കി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർഥിയെ തോല്‍പ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയില്‍ മേലാണ് നടപടി. ജില്ലാ കമ്മിറ്റി അംഗം സതീഷ് കുമാറിന് പകരം ചുമതല നല്‍കി. ഫ്രാൻസിസ് വി ആന്റണിയെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്Continue Reading

ബംഗ്ലാദേശ് സംഘര്‍ഷം; ആശങ്ക രേഖപ്പെടുത്തി അമേരിക്ക

ബംഗ്ലാദേശില്‍ തുടരുന്ന അക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി അമേരിക്ക. “ബംഗ്ലാദേശില്‍ തുടർച്ചയായി നടക്കുന്ന അക്രമ റിപ്പോർട്ടുകളില്‍ ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്. മത, രാഷ്ട്രീയ സംഘടനകള്‍ക്ക് നേരെയുള്ള അക്രമം ഉള്‍പ്പെടെ പോലീസിനും നിയമപാലകർക്കുമെതിരായ അക്രമ റിപ്പോർട്ടുകളിലും ഞങ്ങള്‍ക്ക് ഒരുപോലെ ആശങ്കയുണ്ട്’-സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് ചൊവ്വാഴ്ച പിടിഐയോട് പറഞ്ഞു. സംഘർഷം കുറയ്ക്കാനും ശാന്തതയിലേക്ക് മടങ്ങാനുമുള്ള ആഹ്വാനം ഞങ്ങള്‍ ആവർത്തിക്കുന്നു. ഇത് പ്രതികാരത്തിനുള്ള സമയമല്ല. ബംഗ്ലാദേശ് ജനതയുടെ സുഹൃത്തും പങ്കാളിയും എന്ന നിലയില്‍, ബംഗ്ലാദേശിന്‍റെContinue Reading

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നിർമ്മാതാവ് സജിമോൻ പാറയിലാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. റിപ്പോർട്ട് പുറത്തുവരുന്നത് സിനിമ മേഖലയിലെ വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടാൻ കാരണമാകും എന്നാണ് ഹരജിക്കാരന്റെ വാദം. ഹരജിയെ വിവരാവകാശ കമ്മീഷൻ എതിർത്തു. വിശദമായി വാദം കേള്‍ക്കാൻ ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹരജിയില്‍ റിപ്പോർട്ട് പുറത്തുവരുന്നത് താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി തുടർനടപടികളെയും വിലക്കിയിരുന്നു. വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ ജീവനുപോലുംContinue Reading

ഡോ വന്ദനാ ദാസ് വധം : സാക്ഷി വിസ്താരം സെപ്റ്റംബർ 9 ന് ആരംഭിക്കും

കൊട്ടാരക്കര ഗവ. ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലിരിക്കെ കൊലക്കത്തിക്കിരയായ ഡോ വന്ദനാ ദാസ് വധക്കേസിൽ സാക്ഷി വിസ്താരം സെപ്റ്റംബർ 9 ന് ആരംഭിക്കുവാൻ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് ഉത്തരവിട്ടു. കേസിലെ ഒന്നാം സാക്ഷിയും സംഭവ കാലത്ത് ഡോ വന്ദനയോടൊപ്പം ജോലി നോക്കി വന്നിരുന്നയാളുമായ ഡോ മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. കേസിലെ ആദ്യ അമ്പത് സാക്ഷികളെയാണ് ഒന്നാം ഘട്ടത്തിൽ വിസ്തരിക്കുന്നത്. കേരളത്തിൽ നടന്ന കൊലപാതക കേസുകളിൽContinue Reading