rain

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ടയില്‍ ഓറഞ്ച് അലട്ടും 9 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയത്.Continue Reading

വയനാട് ദുരന്തം; തെരച്ചിലില്‍ അന്തിമ തീരുമാനം ഇന്ന്

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി നടത്തുന്ന തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. ഇനിയും നൂറിലേറെ പേരെയാണ് കണ്ടെത്താനുള്ളത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തെരച്ചിലില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തെരച്ചില്‍ തുടരണോ എന്ന കാര്യം സർക്കാർ ആലോചിക്കുന്നത്. മുണ്ടക്കയിലും ചൂരല്‍മലയിലും പുഞ്ചിരിമറ്റത്തുമെല്ലാം ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നുണ്ട്. ചാലിയാറിന്‍റെ തീരങ്ങളില്‍ വിവിധ സേനാവിഭാഗങ്ങള്‍ തെരച്ചില്‍ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശരീര ഭാഗങ്ങള്‍ അല്ലാതെ ഒന്നും കണ്ടെത്താൻContinue Reading

ഒക്ടോബര്‍ ഒന്നുമുതല്‍ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം

തിരുവനന്തപുരം; ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങല്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം . ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ എത്തും. ടൂറിസ്റ്റ് ബസുകള്‍ വെള്ളനിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാന്‍സ്പോര്‍ട് അതോറിറ്റി തള്ളി. ടൂറിസ്റ്റ് ബസ്സ് ഓപറേറ്റര്‍മാരുമായും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടന്ന യോഗത്തിലാണു തീരുമാനം. ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും ഗ്ലാസിലും സിനിമാ താരങ്ങളുടെ ഉള്‍പ്പെടെയുള്ള ഭീമന്‍ ചിത്രങ്ങളും എഴുത്തുകളും അനുവദിക്കാനാകില്ലെന്ന് 2019ല്‍ ഒക്ടോബര്‍Continue Reading

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹർജി നല്‍കി.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതിയില്‍ ഹർജി നല്‍കി. സർക്കാർ ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടാനിരിക്കെയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തുവിടുമ്ബോള്‍ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്കുമുമ്ബില്‍ താൻ മൊഴി കൊടുത്തതാണെന്ന് നടി പറയുന്നു. മുമ്ബ് കോടതിയെ സമീപിക്കാത്ത ഹർജിക്കാരിക്ക് അപ്പീല്‍ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നല്‍കി. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. മൊഴി നല്‍കിയവരുടെ അറിവ് ഇല്ലാതെContinue Reading

വയനാട്ടില്‍ 1200 കോടിയുടെ നഷ്ടമെന്ന് സര്‍ക്കാര്‍; ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ നാശ നഷ്ടങ്ങളെ സംബന്ധിച്ച പ്രാഥമിക കണക്കുകളുമായി സർക്കാർ ഹൈക്കോടതിയില്‍. 1200 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. വൈകാതെ പൂർണമായ കണക്കുകള്‍ സമർപ്പിക്കാമെന്നും സർക്കാർ അറിയിച്ചു. വയനാട്ടില്‍ സംഭവിച്ചതു പോലൊരു ദുരന്തം ഇനിയുണ്ടാകാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ദുരിതബാധിതരുടെ പുനരധിവാസത്തിനു മുൻഗണന നല്‍കിയുള്ള പ്രവർത്തനങ്ങള്‍ ഉണ്ടാകണമെന്നും സമാനമായ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ ഒപ്പം ഉണ്ടാവണമെന്നും ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്ബ്യാർ,Continue Reading

സംസ്ഥാനത്ത് ഇന്ന് ഡോക്ടര്‍മാരുടെ സമരം

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ കേരളത്തിലെ ഡോക്ടർമാരും സമരത്തിലേക്ക്. സെൻട്രല്‍ പ്രൊട്ടക്ഷൻ ആക്‌ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഇന്ന് ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. എന്നാല്‍ അത്യാഹിത വിഭാഗങ്ങളില്‍ സേവനം ഉണ്ടാകും. പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരത്തിനിറങ്ങുന്നത്. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തില്‍ കെ.എം.പി.ജി.എ സമരം പ്രഖ്യാപിച്ചത്. യുവഡോക്ടറുടെ കൊലപാതകത്തിന് കാരണക്കാരായ ആളുകളെ ഉടന്‍ പിടികൂടണമെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സുരക്ഷിതത്വത്തിന് ആവശ്യമായContinue Reading

ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ ഓടിച്ച ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി

ബംഗളൂരു: ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്‍ ഒാടിച്ച ലോറിയില്‍ തടി കെട്ടിയ കയര്‍ കണ്ടെത്തി. നേവി നടത്തിയ തിരച്ചിലിലാണ് കയര്‍ കണ്ടെത്തിയത്. കയര്‍ തന്റെ ലോറിയിലേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചു. എന്നാല്‍ നേവി കണ്ടെത്തിയ യന്ത്രഭാഗങ്ങള്‍ തന്റെ ലോറിയുടേത് അല്ലെന്ന് മനാഫ് പറഞ്ഞു. അത് ഒലിച്ചുപോയ ടാങ്കറിന്റെതാകാമെന്നാണ് മനാഫ് പറയുന്നത്. തിരച്ചിലില്‍ കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നേവി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍Continue Reading

നിക്ഷേപത്തട്ടിപ്പില്‍ കെ.പി.സി.സി. സെക്രട്ടറിയും തൃശ്ശൂർ കോർപറേഷൻ മുൻ കൗണ്‍സിലറുമായ സി.എസ്. ശ്രീനിവാസൻ അറസ്റ്റില്‍

തൃശ്ശൂർ: നിക്ഷേപത്തട്ടിപ്പില്‍ കെ.പി.സി.സി. സെക്രട്ടറിയും തൃശ്ശൂർ കോർപറേഷൻ മുൻ കൗണ്‍സിലറുമായ അന്നമനട പാലിശ്ശേരി ചാത്തോത്തില്‍ വീട്ടില്‍ സി.എസ്. ശ്രീനിവാസൻ അറസ്റ്റില്‍. ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശ്രീനിവാസനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതേകേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് നാലിന് പ്രവാസിവ്യവസായി ടി.എ. സുന്ദർമേനോൻ അറസ്റ്റിലായിരുന്നു. ഇനിയും നാലുപേർ പിടിയിലാകാനുണ്ട് . പൂങ്കുന്നം ചക്കാമുക്ക് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ സ്ഥാപനങ്ങള്‍ വഴി കോടികള്‍Continue Reading

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.. എറണാകുളം തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. കണ്ണൂര്‍ കാസറഗോഡ് ഒഴികെയുള്ള 10 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ ചക്രവാത ചുഴിയും റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ ന്യുന മര്‍ദ്ദ പാത്തിയും സ്ഥിതിചെയ്യുന്നതിനാല്‍ അടുത്ത 5 ദിവസം സംസ്ഥാനContinue Reading

തൃശൂരില്‍ ബസ് യാത്രയ്ക്കിടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികൻ അറസ്റ്റില്‍

തൃശൂരില്‍ ബസ് യാത്രയ്ക്കിടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 59കാരനെ അറസ്റ്റ് ചെയ്തു. പുതുക്കാട് സ്വദേശി ആന്‍റുവിനെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുക്കാട് നിന്നും തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് യുവതിക്കുനേരെ പീഡനശ്രമം ഉണ്ടായത്. തൃശൂരിലെ തുണിക്കടയിലാണ് പ്രതി ജോലി ചെയ്യുന്നത്Continue Reading