സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ.

മലയാള സിനിമയിൽ ആദ്യമായി സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ,തയ്യൽ മെഷിൻ, ലാപ്ടോപ്പ് എന്നിവ നൽകി.ഇന്ത്യൻ ഫിലിം മേക്കേഴ്സ് അസോസിയേഷൻ, സൈൻ എൻ ജി ഒ, നാഷണൽ എൻ ജി ഒ, ഒബ്റോൺമാൾ എന്നിവ സംയുക്തമായി, ഒബ്റോൺ മാളിൽ സംഘടിപ്പിച്ച പ്രോഗ്രാമിൻ്റെ ഉദ്ഘാടനം സൈൻ എൻ ജി ഒ ചെയർമാൻ എ.എൻ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. തുടർന്ന് സിനിമാ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് ടൂ വീലറുകൾ,തയ്യൽ മെഷിൻ, ലാപ്ടോപ്പ് എന്നിവ വിതരണംContinue Reading

ജീ എൻ ജി മിസിസ് കേരളം,ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യം മത്സരത്തിലെ റണ്ണർ അപ്പായി മോഡൽ നസീമ കുഞ്ഞ് മിസിസ് കേരളം 2024 ആയി തെരഞ്ഞെടുക്കപ്പെട്ടു.

ജീ എൻ ജി മിസിസ് കേരളം,ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യം മത്സരത്തിലെ റണ്ണർ അപ്പായി മോഡൽ നസീമ കുഞ്ഞ് മിസിസ് കേരളം 2024 ആയി തെരഞ്ഞെടുക്കപ്പെട്ടു.സീസൺ 1 റാഡിസൺ ബ്ലൂ കൊച്ചിയിൽ നടന്ന ഇവന്റിൽ മുംബൈയിൽ നിന്നുള്ള സ്ഥാപക ദീപ പ്രസന്നനും സംഘവും, കൊറിയോഗ്രാഫർ ജൂഡ് ഫെലിക്സ് ടീം അംഗങ്ങൾ എന്നിവരാണ് നയിച്ചത്. കൊച്ചിയിൽ താമസിക്കുന്ന കോട്ടയം സ്വദേശിനീ നസിമ കുഞ്ഞ് ഫ്രീലാൻസ് കണ്ടൻ്റ് റൈറ്ററും പ്ലസ് സൈസ്Continue Reading

ഓപ്പണ്‍സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇനി നീറ്റ് എഴുതാം

ന്യൂഡല്‍ഹി : സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ്റെ (സി.ബി.എസ്‌.ഇ.) യോ സംസ്ഥാന ബോർഡിൻ്റെയോ അംഗീകാരമുള്ള ഓപ്പണ്‍ സ്കൂളുകളില്‍ പഠിച്ച പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികളും മെഡിക്കല്‍ യു.ജി. പ്രവേശനപരീക്ഷയായ നീറ്റ് എഴുതാൻ അർഹരാണെന്ന് സുപ്രീംകോടതി. അത്തരം ഉദ്യോഗാർഥികളെ പരീക്ഷയില്‍ പങ്കെടുക്കുന്നതില്‍നിന്ന്1997-ലെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റെഗുലേഷൻസ് ഓണ്‍ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷൻ വിലക്കിയിരുന്നു. മെഡിക്കല്‍ കൗണ്‍സില്‍ 2018-ല്‍ ഡല്‍ഹി ഹൈക്കോടതി വ്യവസ്ഥ റദ്ദാക്കിയതിനെതിരേ സമർപ്പിച്ച അപ്പിലീലാണ് സുപ്രീംകോടതിയുടെContinue Reading

വയനാട്ടില്‍ കടുവ പശുവിനെ കൊന്നു; ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കി നാട്ടുകാര്‍

കല്‍പ്പറ്റ: വയനാട്ടില്‍ കടുവ പശുവിനെ കൊലപ്പെടുത്തി. കോണിച്ചിറയില്‍ ഇന്നലെ രാത്രിയാണ് കടുവ പശുവിനെ കടിച്ചുകൊന്നത്. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അവസ്ഥയാണ്. ചര്‍ച്ചയല്ല പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടകാരുടെ ആവശ്യം. കടുവ കൊന്ന പശുവിന്റെ ജഡം വനം വകുപ്പിന്റെ വാഹനത്തില്‍ കെട്ടിത്തൂക്കിയാണ് നാട്ടുകാരുടെ പ്രതിഷേധം. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.Continue Reading

ആറ്റുകാല്‍ പൊങ്കാല ; വിപുലമായ സജ്ജീകരണവുമായി ആരോഗ്യവകുപ്പ്

ആരോഗ്യവകുപ്പ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ വിപുലമായ സേവനങ്ങളാണ് ഭക്തജനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ്. ഫെബ്രുവരി 17 മുതല്‍ 26 വരെ രാവിലെ ഏഴ് മുതല്‍ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, അറ്റന്റർ എന്നിവരുടെ സേവനം ക്ഷേത്രപരിസരത്തുണ്ടാകും. മെഡിക്കല്‍ ടീം, പബ്ലിക് ഹെല്‍ത്ത് ടീം, സാനിട്ടേഷൻ ടീം എന്നിങ്ങനെ സംഘങ്ങളായി തിരിഞ്ഞാകും പ്രവർത്തിക്കുക. രണ്ട് 108 ആംബുലൻസുകളുടെ മുഴുവൻ സമയ സേവനവും ലഭ്യമാകും. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍Continue Reading

കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ എന്‍ ഐ എയുടെ വ്യാപക റെയ്ഡ്.

കോയമ്ബത്തൂര്‍ ഉക്കടം കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ എന്‍ ഐ എയുടെ വ്യാപക റെയ്ഡ്. 8 ജില്ലകളിലെ 27 സ്ഥലങ്ങളിലാണ് ഒറ്റ ദിവസം റെയ്ഡ് നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 4 മണി മുതലാണ് പരിശോധന തുടങ്ങിയത്. ചെന്നൈയില്‍ മാത്രം 8 ഇടങ്ങളില്‍ പരിശോധന നടന്നു. മൊബൈല്‍ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തതായി സൂചന ഉണ്ട്. കേസില്‍ നാലാം തവണയാണ് എന്‍ ഐ എ പരിശോധന നടക്കുന്നത്. 2022 ഒക്ടോബറില്‍Continue Reading

പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പാണ് ബജറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിസന്ധികളും പ്രയാസങ്ങളും മറികടന്ന് പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഉറച്ച കാല്‍വെപ്പാണ് സംസ്ഥാന സര്‍ക്കാരിന്‍റെ 2024 -25 സാമ്ബത്തിക വര്‍ഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയതു പോലെ, അതിവേഗം നവീകരിക്കപ്പെടുന്ന കേരളത്തിന്‍റെ മുന്നോട്ടുള്ള യാത്രയ്ക്കായുള്ള വിപുലമായ പരിപാടിയുടെ അവതരണമാണ് ഈ ബജറ്റ്. കേന്ദ്ര സര്‍ക്കാരിന്‍റെ ശത്രുതാപരമായ സമീപനം മൂലം സംസ്ഥാനം നേരിടുന്ന ഞെരുക്കം നിലനില്‍ക്കുമ്ബോഴും ജനങ്ങള്‍ക്കുവേണ്ടിയുള്ള വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കുറവുവരാതിരിക്കാന്‍ ബജറ്റില്‍Continue Reading

പേടിഎമ്മിന്റെ വിവിധ സേവനങ്ങള്‍ക്ക് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തി

കൊച്ചി: പ്രമുഖ യു.പി.ഐ കമ്ബനിയായ പേടിഎമ്മിന്റെ വിവിധ സേവനങ്ങള്‍ക്ക് റിസർവ് ബാങ്ക് വിലക്കേർപ്പെടുത്തി. മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ചതിനാണ് കടുത്ത നടപടി. ഫെബ്രുവരി 29 മുതല്‍ നിരോധനം നിലവില്‍ വരും. ആധാർ ബന്ധിത ഇടപാടുകള്‍, നിക്ഷേപം സ്വീകരിക്കല്‍, ബില്‍ പേയ്മെന്റുകള്‍ എന്നിവ അനുവദിക്കില്ല. പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും വിലക്കുണ്ട്. അതേസമയം ഉപഭോക്താക്കള്‍ക്ക് വാലറ്റില്‍ ബാലൻസുള്ള പണം വിനിയോഗിക്കാംContinue Reading

പാര്‍ലമെന്‍റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ അഭിസംബോധനയോടെ പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. എട്ടു ദിവസമാണ് പാർലമെന്‍റ് സമ്മേളിക്കുക. വ്യാഴാഴ്ച ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്ബത്തെ അവസാന പാർലമെന്‍റ് സമ്മേളനമാണ് ഇത്. അതേസമയം, 14 എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളനത്തില്‍ ഉയർന്ന ഒച്ചപ്പാടുകളെ തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെന്ന സർക്കാർ അഭ്യർഥന ലോക്സഭ, രാജ്യസഭ അധ്യക്ഷന്മാർ അംഗീകരിച്ചതായി പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ്Continue Reading

പായിപ്ര പഞ്ചായത്തിൽ യുഡിഎഫ് ധാരണയെ അട്ടിമറിച്ച് എൽഡിഎഫിന് ഭരണം.

മുവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ യുഡിഎഫ് ധാരണകളെ അട്ടിമറിച്ച എൽഡിഎഫിന് പഞ്ചായത്ത് ഭരണം ലഭിച്ചു. യുഡിഎഫ് ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കോൺഗ്രസിലെ മാത്യൂസ് വർക്കി കാലാവധി പൂർത്തിയാക്കി രാജി സമർപ്പിക്കുകയും, മുസ്ലിം ലീഗ് പ്രതിനിധിയെ പ്രസിഡന്റായി തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലുമായിരുന്നു. എന്നാൽ കോൺഗ്രസ്‌ വിമതനായ പി.എം.അസീസ് എൽഡിഎഫ് പിന്തുണയുമായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേടിയെടുത്തു. ആറു മാസത്തേക്കെങ്കിലും പ്രസിഡന്റ്‌ സ്ഥാനം നൽകണമെന്ന തന്റെ അഭ്യർത്ഥന തള്ളിക്കളഞ്ഞ യുഡിഎഫ് നേതൃത്വത്തോടുള്ള പ്രതിഷേധമായാണ്Continue Reading