വയനാട് ഉരുള്‍പൊട്ടല്‍ : മരണം 151 ആയി

കല്‍പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 151 ആയി. മരിച്ച 94 പേരുടെ മൃതദേഹങ്ങും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ആണ് ഉള്ളത്. 11 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. 52 മൃതദേഹങ്ങള്‍ ഇവിടെനിന്ന് ബന്ധുക്കള്‍ക്ക് കൈമാറി. ചാലിയാറിലൂടെ 38 കിലോമീറ്റര്‍ ഒഴുകി നിലമ്ബൂരില്‍ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഈ ശരീരങ്ങള്‍ ഇപ്പോള്‍ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ ആണ്. 211 പേരെ കാണാനില്ലെന്ന വിവരമാണ്Continue Reading

rain

തിരുവനന്തപുരം: ഓഗസ്റ്റ് 3 വരെ കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് ഇന്ത്യ മെറിയോളജിക്കല്‍ ഡിപ്പാർട്ട്‌മെൻ്റ് (ഐഎംഡി) ചൊവ്വാഴ്ച അറിയിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ എട്ട് ജില്ലകളിലും 24 മണിക്കൂറിനുള്ളില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കും. ജില്ലകളില്‍ ഓറഞ്ച് അലർട്ട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജൂലൈ 31 – മലപ്പുറം, കോഴിക്കോട്, വയനാട്,Continue Reading

വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായതോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.Continue Reading

വയനാട്ടിൽ പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 54; 12 പേരെ തിരിച്ചറിഞ്ഞു

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 54 പേരുടെ മരണം സ്ഥിരീകരിച്ചു. നിലമ്ബൂർ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ലഭിച്ച നിരവധി പേരുടെ മൃതദേഹങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. പുലർച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്. രാവിലെ വീണ്ടും ഉരുള്‍പൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി. പല വീടുകളിലും മണ്ണിടിഞ്ഞContinue Reading

മാവേലിക്കര എക്‌സൈസ് റെയ്ഡിൽ വൻ ഗഞ്ചാവ് വേട്ട

കറ്റാനം നാമ്പുകുളങ്ങരജംഗ്ഷന് തെക്ക് ഭാഗത്തു മാവേലിക്കര എക്സൈസ് റെയിഞ്ച് സംഘവും , ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ആൾ താമസമില്ലാത്ത വീടിന് പുറകുവശത്ത് നിന്ന്18 കിലോയോളം ഗഞ്ചാവ് പിടികൂടി. ആലപ്പുഴ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഈ കഞ്ചാവ് ചില്ലറ വില്പന നടത്തിയാൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്. ഇലിപ്പക്കുളം ദ്വാരക വീട്ടിൽ സുരേഷിന്റെ വീടിന് സമീപത്തുനിന്നാണ്Continue Reading

പ്ലൈവുഡ് കമ്പനി നിർമാണത്തിന്റെ മറവിൽ അനധികൃതഖനനം; ജെസിബിയും, ടിപ്പറും പോലീസ് കസ്റ്റഡിയിലെടുത്തു

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ചെളിക്കുഴി തണ്ട് പ്രദേശത്ത് പ്ലൈവുഡ് കമ്പനി നിർമ്മാണത്തിന്റെ മറവിൽ അനധികൃതമായി പാറഖനനവും, മണ്ണെടുപ്പും നടത്തിയ ജെസിബിയും, ടിപ്പറും കോതമംഗലം പോലീസ് പിടിച്ചെടുത്തു. ചെറുവട്ടൂർ സ്വദേശി മനാഫിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയും ടിപ്പറും ആണ്അനുമതിയില്ലാതെ നടത്തിയ ഖനനത്തെ തുടർന്ന് പിടിച്ചെടുത്ത് ജിയോളജി വകുപ്പിന് കൈമാറിയത്. സ്ഥലം ഉടമ മുനിക്കാട്ടിൽ അജിക്കെതിരെയും എക്സ്പ്ലൊസീവ് ആക്ട് പ്രകാരം പോലീസ് കേസെടുത്തുContinue Reading

കേരളത്തിന് വീണ്ടും കേന്ദ്ര ബജറ്റില്‍ നിരാശ;സ്വർണത്തിനും വെള്ളിക്കും വിലകുറയും

ന്യൂഡല്‍ഹി: കേരളത്തിന് വീണ്ടും കേന്ദ്ര ബജറ്റില്‍ നിരാശ. കേരളത്തിൻ്റെ ആവശ്യങ്ങളില്‍ ഒന്നും തന്നെ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. ബജറ്റില്‍ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. 24,000 കോടി രൂപയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍, കേരളത്തിന് പുതിയ ടൂറിസം പദ്ധതികള്‍ പോലും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്തെ പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും ഉള്‍പ്പെടുത്തിയിട്ടില്ല. പദ്ധതിക്കായി പരിഗണിച്ചിട്ടുള്ളത് ബിഹാ‍‍ർ, അസം, ഹിമാചല്‍, സിക്കിം എന്നീ സംസ്ഥാനങ്ങളെയാണ്. സംസ്ഥാനത്തെ വ്യവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തുകയോ,Continue Reading

മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജി മാറ്റി

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന കളമശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവിന്‍റെ ഹര്‍ജി സമാന വിഷയത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കാന്‍ മാറ്റി. മൂവാറ്റുപഴ വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് ജസ്റ്റീസ് കെ. ബാബു മാറ്റിയത്Continue Reading

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അപകടാവസ്ഥയിൽ: വി.ഡി. സതീശന്‍.

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അപകടാവസ്ഥയിലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. മാലിന്യനീക്കം നിലച്ചതിന്‍റെയും മഴക്കാലപൂർവ ശുചീകരണം നടത്താത്തതിന്‍റെയും ഗതികേടാണ് കേരളം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സതീശന്‍ പറഞ്ഞു. രോഗങ്ങള്‍ തടയുന്നതിന് ആവശ്യമായ ഒരു പ്രതിരോധവുമില്ല. അടിയന്തരമായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച്‌ മാരക രോഗങ്ങള്‍ പകരുന്നത് തടയുന്നതിന് വേണ്ടിയുള്ള നടപടി സ്വീകരിക്കണം. സാംക്രമിക രോഗങ്ങളൊന്നും കേരളം വിട്ടു പോയിട്ടില്ലെന്നതിന്‍റെ അപകടകരമായ സൂചനയാണ് മലപ്പുറത്തെ നിപ മരണം. കോവിഡിന്Continue Reading

പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിസന്ദേശവുമായി ഖലിസ്ഥാൻ

ന്യൂഡല്‍ഹി: പാർലമെന്റിന്റെ വർഷകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിസന്ദേശവുമായി ഖലിസ്ഥാൻ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘം. സി.പി.എം. രാജ്യസഭാ എം.പി.മാരായ വി. ശിവദാസിനും എ.എ. റഹിമിനുമാണ് ഞായറാഴ്ച രാത്രിവൈകി സിഖ് ഫോർ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചത്. ഖലിസ്ഥാൻ അനകൂലമല്ലെങ്കില്‍ എം.പി.മാർ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തില്‍ പറയുന്നു. ഇരുവരും ഉടൻതന്നെ ഡല്‍ഹി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് വിവരശേഖരണത്തിന് വീട്ടിലെത്തിയതായി ശിവദാസൻ എം.പി. പറഞ്ഞു. പുതിയ പാർലമെന്റില്‍Continue Reading