തിരുവനന്തപുരത്ത് കുളത്തില്‍ ഇറങ്ങിയ 4 യുവാക്കള്‍ക്കും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കാഞ്ഞിരംകുളം നെല്ലിമൂടിനു സമീപം കണ്ണറവിളയില്‍ നാലു പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇവരില്‍ പനിയും തലവേനയും ബാധിച്ചു വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന പൂതംകോട് അനുലാല്‍ ഭവനില്‍ പി.എസ്.അഖില്‍ 23നു മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണു യുവാക്കളില്‍ ഈ രോഗം കണ്ടെത്തുന്നത്. ഒരു പ്രദേശത്ത് ഇത്രയും പേർക്കു രോഗം സ്ഥിരീകരിക്കുന്നതും ആദ്യമാണ്. അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.Continue Reading

അര്‍ജുൻ രക്ഷാദൗത്യം; തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം

കോഴിക്കോട്:ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ ലോറി ഡ്രൈവര്‍ അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കാലാവസ്ഥ അനുകൂലമല്ലെന്ന നിലപാടിലാണ് കര്‍ണാടക. തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 29 ദിവസം മുന്‍പ് കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് പോയ അര്‍ജുന്‍ ഇതുവരേയും മടങ്ങിയെത്തിയിട്ടില്ല. കരഞ്ഞും പ്രാര്‍ത്ഥിച്ചും വഴിക്കണ്ണുമായി ഇരിക്കുന്ന വീട്ടുകാര്‍ക്ക് കേരളത്തിന്‍റെ പിന്തുണയാണ് ഏക ആശ്വാസം. ഗംഗാവലി പുഴയിലെ തെരച്ചില്‍Continue Reading

mungi

ആര്യനാട് മൂന്നാറ്റുമുക്കില്‍ കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ നാല് പേർ മുങ്ങി മരിച്ചു. അനില്‍ കുമാർ (50), അമല്‍ (13), അദ്വൈത് (22), ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനില്‍ കുമാർ. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അതേസമയം ക്ഷേത്രക്കുളത്തില്‍ നീന്തുന്നതിനിടെ പ്ലസ് വണ്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. പരേതനായ രതീഷിന്റെയും സന്ധ്യയുടെയും മകൻ ആദർശ് (അമ്ബാടി- 16) ആണ് മരിച്ചത്. ചാരമംഗലം ഡിവിഎച്ച്‌എസ്‌എസിലെ വിദ്യാർഥിയാണ്. വൈകിട്ട് മൂന്ന്Continue Reading

ആലത്തൂര്‍ സ്വാതി ജങ്ഷനില്‍ ദേശീയപാതയുടെ വശങ്ങള്‍ ഇടിഞ്ഞുതാഴുന്നു

തൃശൂര്‍: ആലത്തൂര്‍ സ്വാതി ജങ്ഷനില്‍ ദേശീയപാതയുടെ വശങ്ങള്‍ ഇടിഞ്ഞുതാഴുന്നു. മൂന്നടിയോളം താഴ്ച വരുന്ന ഭാഗത്താണ് റോഡ് ഇടിയുന്നത്. സ്വാതി ജങ്ഷനില്‍നിന്ന് വാനൂരിലേക്കു റോഡിന്റെ വശങ്ങളാണ് ഇടിഞ്ഞു താഴുന്നത്. സ്വാതി ജങ്ഷന്‍ സിഗ്‌നല്‍ ജങ്ഷനില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ നിര്‍മാണത്തോടനുബന്ധിച്ച്‌ പുതുതായി നിര്‍മിക്കുന്ന സര്‍വീസ് റോഡിന്റെ പണി മൂലമാണ് ദേശീയപാതയുടെ വശങ്ങള്‍ ഇടിയാന്‍ കാരണം. സ്വാതി ജങ്ഷനില്‍നിന്ന് വടക്കഞ്ചേരി ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ ഈ ഭാഗത്ത് സൈഡ് കൊടുക്കേണ്ടി വന്നാല്‍ ഇടിഞ്ഞു കിടക്കുന്നContinue Reading

ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പു നടത്തുന്ന സംഘം സജീവം

ചൂരല്‍മല : ഉരുള്‍പൊട്ടല്‍ മേഖലയില്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പു നടത്തുന്ന സംഘം സജീവം. അടച്ചിട്ടിരിക്കുന്ന വീടുകള്‍ കുത്തിത്തുറന്നു മോഷണം നടത്തുന്നതിനാണു തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നത്. ആള്‍ത്താമസം ഇല്ലെന്നു കരുതി കഴിഞ്ഞ ദിവസം രാത്രി വെള്ളരിമല വില്ലേജ് ഓഫിസിനു സമീപത്തെ വീടിന്റെ വാതില്‍ തുറക്കാൻ ശ്രമം നടത്തിയിരുന്നു. വീട്ടുകാർ വന്നു തുറന്നപ്പോള്‍ അപരിചിതരായ രണ്ടു പേരെ കണ്ടു. എന്താണു മാറിത്താമസിക്കാത്തതെന്നു ചോദിക്കാൻ വില്ലേജ് ഓഫിസില്‍നിന്നു വന്നതാണെന്നു പറഞ്ഞ് അവർ തടിതപ്പി. വില്ലേജ് ഓഫിസിലെContinue Reading

 ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. ഞായറാഴ്ച രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യു വകുപ്പിന്‍റെ രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിക്കും. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകർ ടീം ലീഡറുടെ പേര് വിലാസം എന്നിവ ഉള്‍പ്പെടെ രജിസ്റ്റർ ചെയ്യണം. കൗണ്ടറില്‍ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്തമേഖലയിലേക്ക് കടത്തിവിടുക. രക്ഷാപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളുംContinue Reading

തിങ്കളാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ചയും ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Continue Reading

കണ്ണീര്‍ കടലായി ചാലിയാര്‍: ഇന്ന് ലഭിച്ചത് 12 മൃതദേഹം

മലപ്പുറം: ചാലിയാർ പുഴയില്‍നിന്ന് ഇന്ന് 12 മൃതദേഹം കണ്ടെത്തി. 3 മൃതദേഹവും 9 ശരീരഭാഗങ്ങളും ഉള്‍പ്പെടെയാണിത്. ഇതോടെ ചാലിയാറില്‍ നിന്ന് ഇതുവരെ ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം ‌201ആയി ഉയർന്നു. ഇതില്‍ 73 മൃതദേഹങ്ങളും 128 ശരീരഭാഗങ്ങളും ‌ഉള്‍പ്പെടും. പനങ്കയ പാലത്തിന് സമീപത്തുനിന്നാണ് ഏറ്റവുമൊടുവില്‍ മൃതദേഹം കണ്ടെത്തിയത്. ഇവിടെനിന്നും ലഭിക്കുന്ന മൃതദേഹങ്ങള്‍ നിലമ്ബൂർ ആ‌ശുപത്രിയിലേക്ക് എത്തിക്കും. നടപടികള്‍ പൂർത്തിയാക്കിയ ശേഷം തിരിച്ചറിയുന്നവ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മച്ചികൈ, ഇരുട്ടുകുത്തി, അംബുട്ടാൻ പെട്ടി, തൊടിContinue Reading

വ‍്യാഴാഴ്ച ലഭിച്ചത് ആറു മൃതദേഹങ്ങളും 20 ശരീരഭാഗങ്ങളും

പോത്തുകല്ല്/നിലമ്ബൂർ: മുണ്ടക്കൈ ഉരുള്‍പൊട്ടലിനെതുടർന്ന് ചാലിയാർ പുഴയില്‍നിന്ന് വ‍്യാഴാഴ്ച ആറു മൃതദേഹങ്ങളും 20 ശരീരഭാഗങ്ങളും കണ്ടെത്തി. മൃതദേഹങ്ങളില്‍ മൂന്നെണ്ണം പുരുഷന്മാരുടേതും മൂന്നെണ്ണം സ്ത്രീകളുടേതുമാണ്. മൂന്നു ദിവസങ്ങളിലായി ഇതിനകം ചാലിയാറില്‍നിന്ന് കണ്ടെടുത്തത് 58 മൃതദേഹങ്ങളും 95 ശരീരഭാഗങ്ങളുമാണ്. ഇതില്‍ 32 എണ്ണം പുരുഷന്മാരുടേതും 23 എണ്ണം സ്ത്രീകളുടേതും രണ്ട് ആണ്‍കുട്ടികളുടേതും ഒരു പെണ്‍കുട്ടിയുടേതുമാണ്. പൊലീസ്, അഗ്നിരക്ഷാസേന, എൻ.ഡി.ആർ.എഫ്, വനം വകുപ്പ്, സന്നദ്ധസംഘടനകള്‍, നാട്ടുകാർ, വളന്റിയർമാർ എന്നിവർ ചേർന്ന് മൂന്നു ദിവസമായി നടത്തിയ തിരച്ചിലിലാണ്Continue Reading

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസ് അന്വേഷിക്കുന്ന സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. എഐ ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് കേസ് അന്വേഷിക്കുന്നതെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. 13 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. നിതീഷ് കുമാറാണ് ഒന്നാം പ്രതി. കേസില്‍ അന്വേഷണം തുടരുമെന്നും 58 ഇടങ്ങളില്‍ പരിശോധന നടത്തിയെന്നും അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും സിബിഐ അറിയിച്ചു. ബിഹാർ പോലീസ് രജിസ്റ്റർContinue Reading