മെഡിക്കല്‍ കോളേജിലെ നിയമന തട്ടിപ്പില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

മെഡിക്കല്‍ കോളേജിലെ നിയമന തട്ടിപ്പില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒന്നരക്കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തല്‍. വാര്‍ത്ത പുറത്ത് വന്നതിനുപിന്നാലെ ഇതുവരെ 15 പരാതികളാണ് മെഡിക്കല്‍ കോളേജ് പൊലീസില്‍ കിട്ടിയത്. ആശുപത്രി വികസന സമിതി നടത്തുന്ന കരാര്‍ നിയമനങ്ങളുടെ പേരിലായിരുന്നു തട്ടിപ്പ്. പലരില്‍ നിന്നായി ലക്ഷങ്ങള്‍ സ്വീകരിച്ച പ്രതി ദിദിന്‍കുമാര്‍ മുങ്ങി. ഒന്നര വര്‍ഷം മുന്‍പ് വരെ പണം നല്‍കിയവര്‍ക്ക് ജോലിയും കിട്ടിയില്ല പണം തിരികെ ലഭിച്ചതുമില്ല. പിന്നാലെയാണ്Continue Reading

ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു.

മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താത്ക്കാലിയ ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സ്റ്റാഫ് നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സിനും വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാലപ്പെട്ടി സ്വദേശിനി റുക്സാനയ്ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയത്. വിദഗ്ധ ചികിത്സയ്ക്കായി റുക്സാനയെ തൃശൂര്‍ മെഡിക്കല്‍Continue Reading

വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്ത് ഇഡി

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സജീവൻ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്ത് ഇഡി. കേസില്‍ മുൻപ് വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ കെപിസിസി ഭാരവാഹി കെകെ എബ്രഹാമിന്റെ വിശ്വസ്തനാണ് ഇപ്പോള്‍ പിടിയിലായ സജീവൻ കൊല്ലപ്പള്ളി. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ബാങ്ക് ഭരണ സമിതി അംഗങ്ങളുംContinue Reading

നബി ദിനം : കേന്ദ്ര ഗവണ്മെന്റ് അവധി സെപ്റ്റംബര്‍ 28ന്

സംസ്ഥാനത്തെ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കുള്ള നബി ദിന അവധി സെപ്റ്റംബര്‍ 28 ന് (വ്യാഴാഴ്ച) ആണെന്ന് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി അറിയിച്ചു. സെപ്റ്റംബര്‍ 27 ന് പ്രവൃത്തി ദിനമായിരിക്കും. സംസ്ഥാന ഗവണ്മെന്റ് സെപ്റ്റംബര്‍ 28ന് അവധി നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തിലാണിത്.Continue Reading

കനത്ത മഴയിൽ താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; ദേശീയപാതയിലെ വാഹനഗതാഗതത്തിന് തടസ്സമില്ല.

താമരശ്ശേരി: കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച സന്ധ്യയോടെയാണ് താമരശ്ശേരി ചുരത്തിൽ തകരപ്പാടിയ്ക്ക് മുകളിലായി മലയിടിഞ്ഞ് മണ്ണും കല്ലും ദേശീയ പാതയിലേക്ക് പതിച്ചത്. മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും ദേശീയപാതയിലെ വാഹന ഗതാഗതം തടസ്സപ്പെടില്ല എന്നാണ് അറിയുന്നത്. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി, മണ്ണും കല്ലും റോഡിൽ നീക്കും ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മഴയിൽ വലിയ വെള്ളച്ചാട്ടങ്ങളും ചുരത്തിൽ രൂപപ്പെട്ടിട്ടുണ്ട്.Continue Reading

കേരള സംഗീത നാടക അക്കാദമിയുടെ നാടക അവാര്‍ഡ് വിതരണം ഒന്‍പത്,പത്ത് തീയ്യതിയികളില്‍

കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് വിതരണം എടപ്പാളിലെ ഗോള്‍ഡന്‍ ടവറില്‍ ഒക്ടോബര്‍ ഒന്‍പത്,പത്ത് തീയ്യതികളില്‍ നടത്തും. ഒക്ടോബര്‍ 10 ന് വൈകുന്നേരം അഞ്ചു മണിക്ക് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് സമര്‍പ്പണം നടത്തും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗത പ്രഭാഷണവും ഡോ.കെ .ടി.ജലീല്‍ എം.എല്‍.എ ആമുഖഭാഷണവും നടത്തും.Continue Reading

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി പണവുമായി അറസ്റ്റില്‍

മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി പണവുമായി അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി മോട്ടോര്‍വാഹന ഇൻസ്‌പെക്ടര്‍ സുള്‍ഫിക്കറിനെ ആണ് വിജിലൻസ് സംഘത്തിന്റെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് 39,200 രൂപ പിടിച്ചെടുത്തു. ഏജൻറുമാര്‍ ഇയാള്‍ക്ക് പണം കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം വിജിലൻസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറില്‍ നിന്നും പണം കണ്ടെത്തിയത്. ക്യാഷ് ഡിക്ലറേഷനില്‍ 100 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.Continue Reading

നിപ്പ: സമ്ബര്‍ക്കപട്ടികയില്‍ ഹൈ റിസ്‌ക്- 77, ആരോഗ്യപ്രവര്‍ത്തകര്‍- 153

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് പ്രതിരോധ നടപടികള്‍ സമഗ്രമായി അവലോകനം ചെയ്തു. കോഴിക്കോട് നിന്ന് അയച്ച 5 സാമ്ബിളുകളില്‍ മൂന്നെണ്ണമാണ് നിപ പോസിറ്റീവായി തെളിഞ്ഞതെന്ന് യോഗശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ സമ്ബര്‍ക്ക പട്ടികയില്‍ 706 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ 77 പേരാണ്. സമ്ബര്‍ക്ക പട്ടികയില്‍ 153Continue Reading

കോഴിക്കോട്: ജില്ലയില്‍ നിപ ബാധിച്ച്‌ മരിച്ചവരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. നിപ ബാധിച്ച്‌ മരിച്ച 47കാരന് ആഗസ്റ്റ് 22നാണ് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. അതിന് ശേഷം അദ്ദേഹം ആഗസ്റ്റ് 23ന് വൈകുന്നേരം 7.30 നും 10 മണിക്കും ഇടയില്‍ തിരുവള്ളൂരില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്തു. ആഗസ്റ്റ് 24ന് വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ആഗസ്റ്റ് 25ന് രാവിലെ 10.30 നും 12.30 നും ഇടയില്‍ മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു.Continue Reading

നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും

നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് തുടങ്ങിയ സ്ഥലങ്ങള്‍ അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്‍ പരിധിയിലാകും അടച്ചിടുക. കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2383100, 0495 2383101, 0495 238400, 0495 2384101, 0495 2386100 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്ബറുകള്‍. കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കണ്‍ട്രോള്‍Continue Reading