ട്രാഫിക് നിയമ ലംഘനം: വാഹന ഉടമകള്‍ക്ക് കോടതി നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി പിഴ അടക്കാന്‍ പരിവാഹന്‍ വെബ്സൈറ്റില്‍ താല്‍ക്കാലിക സംവിധാനം

മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് പിഴ ചുമത്തിയതിനെ തുടര്‍ന്ന് കോടതി നടപടി നേരിടുന്ന വാഹന ഉടമകള്‍ക്ക് കോടതി നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി പിഴ അടക്കാന്‍ പരിവാഹന്‍ വെബ്സൈറ്റില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി. കോര്‍ട്ട് റിവേര്‍ട്ട് സൗകര്യത്തിലൂടെ കോടതി നടപടി ക്രമങ്ങള്‍ ഒഴിവാക്കി പിഴ അടക്കാന്‍ തയ്യാറാണെന്നും കോടതി നടപടി ഒഴിവാക്കിത്തരണമെന്നും രേഖപ്പെടുത്തിയ അപേക്ഷ സഹിതം നിയമ ലംഘനം കണ്ടെത്തി കേസെടുത്ത പോലീസ് സ്റ്റേഷനുമായി വാഹന ഉടമകള്‍ ബന്ധപ്പെടണമെന്ന് കണ്ണൂര്‍Continue Reading

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ സമയബന്ധിതമായി നല്‍കിയില്ലെങ്കില്‍ കര്‍ശന ശിക്ഷാ നടപടികള്‍

വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ സമയബന്ധിതമായി നല്‍കിയില്ലെങ്കില്‍ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ.എം ദിലീപ്. മലപ്പുറം കളക്‌ട്രേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിവരാവകാശ നിയമത്തിലെ വകുപ്പ് നാല് പ്രകാരമുള്ള നടപടിക്രമങ്ങള്‍ ഓഫീസുകളില്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ഉറപ്പ് വരുത്തണം. ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കമ്മീഷൻ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലപ്പഴക്കം കാരണംContinue Reading

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്ന് കോടതിയില്‍ ഹാജരാകും

കാസര്‍ഗോഡ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉള്‍പ്പെടെ ആറ് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും. കാസര്‍ഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് മുഴുവൻ പ്രതികളും ഹാജരാവുക. കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് കെ.സുരേന്ദ്രനടക്കമുള്ള പ്രതികളോട് ഹാജരാവാൻ കോടതി നിര്‍ദ്ദേശം നല്‍കിയത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായ സുന്ദരക്ക് സ്ഥാനാര്‍തിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നുംContinue Reading

കണ്ണൂരില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരുക്ക്

കണ്ണൂരില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരുക്ക്. കണ്ണൂര്‍ പേരാവൂര്‍ വെളളര്‍വള്ളിയിലാണ് അപകടം സംഭവിച്ചത്. വട്ടക്കരയിലെ കായലോടൻ മാധവി (55), വരിക്കേമാക്കല്‍ ബിൻസി സന്തോഷ് (30), സതി (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരു വീട് ഭാഗികമായി തകര്‍ന്നു. വട്ടക്കരയിലെ ചിറ്റേരി ചന്ദ്രികയുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. വീട്ടില്‍ കുടുംബശ്രീ യോഗം നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടമുണ്ടായത്.Continue Reading

പതിനാറ് വയസ്സുള്ള മകള്‍ക്ക് സ്കൂട്ടര്‍ ഓടിക്കാൻ നല്‍കിയ മാതാവിന് പിഴയും തടവും

കാസര്‍ഗോഡ്: പതിനാറ് വയസ്സുള്ള മകള്‍ക്ക് സ്കൂട്ടര്‍ ഓടിക്കാൻ നല്‍കിയ മാതാവിന് പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിച്ച്‌ കാസര്‍ഗോഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. ഉദിനൂര്‍ മുള്ളോട്ട് കടവിലെ എം. ഫസീല(36)യ്ക്കാണ് ശിക്ഷ വിധിച്ചത്. 25,000 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷ. 2020 മാര്‍ച്ച്‌ 18നായിരുന്നു സംഭവം. അന്ന് ചന്തേര എസ്‌ഐ ആയിരുന്ന മുരളീധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രായപൂര്‍ത്തിയാകാത്തContinue Reading

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഒമ്ബത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.

കോഴിക്കോട്: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഒമ്ബത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. സാംസ്‌കാരിക ഉന്നമനം എളുപ്പത്തില്‍ സാധ്യമാകുന്ന മാധ്യമം എന്ന നിലയില്‍ കലാമൂല്യമുള്ള സിനിമകളും, ഡോക്യുമെന്ററികളും, ഹ്രസ്വ സിനിമകളും കുട്ടികള്‍ക്ക് കാണാനും, ആസ്വദിക്കാനും അവസരം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ഭാഷാപഠനത്തിന് പിന്തുണ നല്‍കുന്നതോടൊപ്പം സിനിമയുടെ ശാസ്ത്രീയ സങ്കേതങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക, ഉദാത്തമായ മാനുഷിക മൂല്യങ്ങളും, ജീവിത വീക്ഷണവും ആവിഷ്‌കരിക്കുന്ന കലാമൂല്യമുള്ളContinue Reading

ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. നെല്ലിപ്പറ്റക്കുന്ന്‌ അടിവാരം പുത്തന്‍പുരയ്‌ക്കല്‍ ഷാജുവാണ്‌ (54) ഭാര്യ ബിന്ദു(49), മകന്‍ ബേസില്‍(27) എന്നിവരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്‌. ഇന്നലെ പുലര്‍ച്ചെയാണ്‌ സംഭവം. ബിന്ദുവിന്റെ മൃതദേഹം വീടിന്റെ താഴത്തെ നിലയില്‍ കിടപ്പുമുറിയിലും ബേസിലിന്റേത്‌ ഹാളിലുമാണ്‌ ഉണ്ടായിരുന്നത്‌. മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ വിഷം അകത്തുചെന്നു മരിച്ച നിലയിലായിരുന്നു ഷാജുവിന്റെ മൃതദേഹം. കുടുംബ പ്രശ്‌നമാണ്‌ പ്രകോപനത്തിനു കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ്‌ പോലീസ്‌. എങ്കിലും പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണം വ്യക്‌തമായിട്ടില്ല.Continue Reading

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്

മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവില്‍ കേസെടുത്ത് പോലീസ്. സര്‍ജൻ ഡോ. ജുബേഷിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സാ പിഴവിനെ തുടര്‍ന്ന് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാൻ പോലും കഴിയാതെ ദുരിതത്തിലായ തോണിച്ചാല്‍ സ്വദേശി ഗിരീഷിനെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സെപ്റ്റംബര്‍ 13നാണ് ഗിരീഷ് ഹെര്‍ണിയക്ക് ചികിത്സ തേടി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. ശസ്ത്രക്രിയക്ക് ശേഷം മതിയായ പരിചരണം നല്‍കിയില്ല. മതിയായ ചികിത്സയും ലഭിക്കാത്തതിനെContinue Reading

കണ്ണൂരില്‍ ബസിടിച്ച്‌ മറിഞ്ഞ് സിഎന്‍ജി ഓട്ടോറിക്ഷക്ക് തീപിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ബസിടിച്ച്‌ മറിഞ്ഞ് സിഎന്‍ജി ഓട്ടോറിക്ഷക്ക് തീപിടിച്ച്‌ രണ്ടുപേര്‍ മരണപ്പെട്ടു. കതിരൂര്‍ ആറാം മൈല്‍ പള്ളിക്ക് സമീപം ഓട്ടോറിക്ഷക്ക് തീ പിടിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന തൂവക്കുന്ന് സ്വദേശികളായ അഭിലാഷ്, ഷെജീഷ് എന്നിവരാണ് മരിച്ചത്. തലശേരി ഭാഗത്ത് നിന്ന് കൂത്തുപറമ്ബിലേക്ക് പോകുകയായിരുന്നു അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് എതിരെ വന്ന ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസിന്റെ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍Continue Reading

 കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു

കോഴിക്കോട്: കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. ആകാശ് തില്ലങ്കേരിയുടെ പേരില്‍ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആകാശിനെതിരേ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു. കാപ്പ ചുമത്തി ആകാശിനെ തടങ്കലില്‍ പാര്‍പ്പിച്ചത് പരിശോധിച്ച ഉപദേശക സമിതി, കാപ്പ ചുമത്താനുളള കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് ആകാശ് തില്ലങ്കേരി വിയ്യൂര്‍Continue Reading