ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു

കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായ ഡോ. എം. സുജാത(54)യാണ് മരിച്ചത്. ഇന്നലെ രാവിലെ 10.10-ന് കോഴിക്കോട് നിന്ന് എറണാകുളം-കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിന്‍റെയും ട്രെയിനിന്‍റെയും ഇടയില്‍പ്പെടുകയായിരുന്നു. ഉടൻ തന്നെ റെയില്‍വേ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് സുജാതയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലContinue Reading

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

കോഴിക്കോട്: ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കാരാട് പറമ്ബ് കണ്ണാഞ്ചേരി ജൗഹര്‍ (39), ജൗഹറിന്റെ സഹോദരന്റെ മകന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് പൊന്നേംപാടം മണക്കടവില്‍ അപകടം സംഭവിച്ചത്. ചാലിയാറില്‍ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ ആണ് ഇരുവരെയും കണ്ടെത്തിയത്Continue Reading

നവകേരള ബസ് ചെളിയില്‍ പുതഞ്ഞു.

വയനാട്: നവകേരള ബസ് ചെളിയില്‍ പുതഞ്ഞു. തുടര്‍ന്ന് കെട്ടിവലിച്ചാണ് ചെളിയില്‍ നിന്ന് ബസ് പുറത്തെടുത്തത്. വയനാട് മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ ഗ്രൗണ്ടിലായിരുന്നു സംഭവം നടന്നത്. മന്ത്രിമാര്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ബസ് ചെളിയില്‍ കുടുങ്ങിയത്. പിന്നാലെ പൊലീസുകാരും നാട്ടുകാരും ചേര്‍ന്ന് ബസ് കെട്ടിവലിച്ചും തള്ളിയും പുറകോട്ടു നീക്കുകയായിരുന്നു.Continue Reading

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ മുങ്ങി മരിച്ചു

കണ്ണൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ മുങ്ങി മരിച്ചു. ഏഴിലോട് അറത്തിപ്പറമ്ബ് സ്വദേശി സനലാണ് (18) മരിച്ചത്. ഇന്നലെ വൈകിട്ട് ആറിനാണ് സനലും അഞ്ച് സുഹൃത്തുക്കളും പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തില്‍ കുളിക്കാനായി ഇറങ്ങിയത്. അതിനിടെയാണ് സനല്‍ മുങ്ങിപ്പോയത്. രക്ഷാപ്രവര്‍ത്തകര്‍ ഉടനെ സനലിനെ കരയ്ക്കെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.Continue Reading

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലി ചരിത്ര സംഭവമായി മാറുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലി ചരിത്ര സംഭവമായി മാറുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അരലക്ഷം പേര്‍ റാലിയില്‍ പങ്കെടുക്കും. രാഷ്ട്രീയ,സാമൂഹ്യ,സമുദായ സംഘടനാ നേതാക്കളും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും റാലിയില്‍ പങ്കുചേരും. സിപിഐഎമ്മിനെ വിറളിപിടിപ്പിച്ചതുകൊണ്ടാണ് റാലി ഭരണകൂടത്തെ ഉപയോഗിച്ച്‌ അട്ടിമറിക്കാന്‍ നീക്കാൻ നടത്തിയത്. ചോരയും നീരുംകൊടുത്താണെങ്കിലും റാലി നടത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ റാലിക്ക് അനുമതി നല്‍കിയതെന്ന് കെ സുധാകരൻ പറഞ്ഞു. പലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ചൂഷണം ചെയ്ത്Continue Reading

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല.

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല. പകരം വീണ്ടും ഹാജരാകാൻ നോട്ടീസ് നല്‍കി വിട്ടയച്ചു. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായത്. പോലീസ് സ്റ്റേഷൻ പരിസരത്ത് തനിക്ക് പിന്തുണയുമായി എത്തിയവര്‍ നല്‍കിയ സ്നേഹത്തിന് നന്ദിയറിക്കുന്നതായി ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളുടെ പേര് എടുത്ത് പറഞ്ഞായിരുന്നു നന്ദി. ഹാജരാകാൻ നോട്ടീസ് നല്‍കിയാല്‍ വീണ്ടുംContinue Reading

കുട്ടികളുടെ സമ്ബൂര്‍ണ്ണ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട്

ജില്ലയിലെ 5 വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ സമ്ബൂര്‍ണ്ണ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട് മാറി. മെഗാ ക്യാമ്ബുകള്‍ വഴിയും, ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിയും അഞ്ച് വയസിനു താഴെ പ്രായമുള്ള 44487 കുട്ടികള്‍ ജില്ലയില്‍ ആധാര്‍ എന്റോള്‍മെന്റില്‍ പങ്കാളികളായി. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 2221 കുട്ടികളും മാനന്തവാടി നഗരസഭ 2352, കല്‍പ്പറ്റ നഗരസഭ 1629, അമ്ബലവയല്‍ 1771, മൂപ്പൈനാട് 1776, മേപ്പാടി 1969,Continue Reading

മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കത്തി നശിച്ചു

മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കത്തി നശിച്ചു.പള്ളിക്കര സ്വദേശി ഷാജിയുടെ ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്കാണ് കത്തിയത്. നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പെട്ടെന്ന് തീ പടരുകയായിരുന്നു. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രാത്രി 10.45 നാണ് സംഭവം നടന്നത്. ചങ്ങരംകുളം പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. ഒരു ട്രാന്‍സ്‌ഫോര്‍മറിന്റെ തൊട്ടുമുന്നില്‍ വച്ചാണ് ബൈക്ക് പൂര്‍ണമായി കത്തിനശിച്ചത്.Continue Reading

ഡ്യൂട്ടി വീഴ്ചയുടെ പേരില്‍ വയനാട് ഗവ.മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രിൻസിപ്പല്‍ ഡോ.വി അനില്‍കുമാറിനെ ഡ്യൂട്ടി വീഴ്ചയുടെ പേരില്‍ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പലിനെതിരെ വിവിധ കോണുകളില്‍ നിന്നുണ്ടായ ആരോപണങ്ങളില്‍ പ്രാഥമികാന്വേഷണം നടത്തി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷാണ് വ്യാഴാഴ്ച സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ചുമതലകളും ഉത്തരവാദിത്തങ്ങളും ഗൗരവമായി നല്‍കുന്നതില്‍ അനില്‍കുമാറിന്റെ ആവര്‍ത്തിച്ചുള്ള വീഴ്ചയെ തുടര്‍ന്നാണ് വകുപ്പുതല നടപടിയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെContinue Reading

വടകര ചെരണ്ടത്തൂരില്‍ തോണി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.

വടകര: വടകര ചെരണ്ടത്തൂരില്‍ തോണി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശികളായ ആദിദേവ് (17), ആദി കൃഷ്ണ (17) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഭിമന്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീൻ പിടിക്കാനായി പോയപ്പോള്‍ മാഹി കനാലില്‍ വച്ചാണ് അപകടമുണ്ടായത്. അപകട വിവരം കരയിലെത്താൻ വൈകിയത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. ആദിദേവയെയും ആദി കൃഷ്ണനെയും ഉടൻ തന്നെ വടകരയിലെയും തിരുവള്ളൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍Continue Reading