കുട്ടികളുടെ സുരക്ഷിതത്വം, സംരക്ഷണം എന്നിവ സമൂഹത്തിന്റെ ബാധ്യതയാണ്: സംസ്ഥാന ബാലവകാശ കമ്മീഷൻ

മലപ്പുറം : കുട്ടികളുടെ അതിജീവനം വികസനം സുരക്ഷിതത്വം സംരക്ഷണം എന്നിവ സമൂഹത്തിന്റെ ബാധ്യതയാണെന്ന് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാര്‍. ജില്ലയിലെ സ്റ്റുഡന്റ് പോലീസ് ചുമതലയുള്ള അധ്യാപകര്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മീഷനും പോലീസും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശങ്ങളോടൊപ്പം കര്‍ത്തവ്യങ്ങളും കുട്ടികളെ ബോധ്യപ്പെടുത്താൻ അധ്യാപകര്‍ക്ക് കഴിയണം. കുട്ടികളുടെ അന്തസ്സും മൂല്യവും നിലനിര്‍ത്താൻ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശിശു സംരക്ഷണ നിയമങ്ങളെക്കുറിച്ച്‌Continue Reading

ഡോ. പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രഫസറായി നിയമനം;കണ്ണൂര്‍ സര്‍വകലാശാല നടത്തിയ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്.

ഡോ. പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രഫസറായി നിയമനം യു.ജി.സി ചട്ടം വളച്ചൊടിച്ചാണന്നുള്ള ; കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്.ഡോ. പ്രിയ വര്‍ഗീസിനെ അസോസിയറ്റ് പ്രഫസറായി നിയമിച്ചതിനെതിരായ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് കണ്ണൂര്‍ സര്‍വകലാശാല നടത്തിയ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നത്. അസോ. പ്രഫസറായി നിയമിക്കുന്നതിനു വേണ്ട അധ്യാപന പരിചയം കാണിക്കുന്നതിന് സ്വാശ്രയ കോളജിലെ താല്‍ക്കാലിക ജോലിയും പരിഗണിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇല്ലാത്ത അധ്യാപന പരിചയം കൂടി ഉള്‍പ്പെടുത്തിയത്.Continue Reading

 മലപ്പുറം വണ്ടൂരില്‍ മദ്യലഹരിയില്‍ മകൻ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ മദ്യലഹരിയില്‍ മകൻ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സുബ്രഹ്മണ്യൻ എന്ന വ്യക്തി സുബിനെയാണ് ആക്രമിച്ചത്. തര്‍ക്കത്തിനിടെ കൈയ്യിലിരുന്ന കത്തിയെടുത്ത് സുബ്രഹ്മണ്യൻ പിതാവിനെ കുത്തുകയായിരുന്നു. മലപ്പുറം വണ്ടൂരില്‍ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ജിമ്മില്‍ പോകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തിയ സുബ്രഹ്മണ്യൻ സുബിനെ ആക്രമിക്കുകയായിരുന്നു.Continue Reading

അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം ജനുവരി ആറിന്.

അട്ടപ്പാടി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം ജനുവരി ആറിന് രാവിലെ 11.15 ന് അഗളിയിലെ ഇ.എം.എസ് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും. ഹൈക്കോടതി ജഡ്ജിയും പാലക്കാട് ജുഡീഷ്യല്‍ ഡിസ്ട്രിക്ടിന്റെ ചുമതലയുമുള്ള ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ശിലാഫലകം അനാച്ഛാദനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും. പാലക്കാട് പി.ഡബ്ല്യു.ഡി ബില്‍ഡിങ്‌സ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി. രാജേഷ് ചന്ദ്രന്‍ റിപ്പോര്‍ട്ട്Continue Reading

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച്‌ മരിച്ചു.

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരം ആഘോഷിച്ച്‌ മടങ്ങുമ്ബോള്‍ സ്‌കൂട്ടറില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച്‌ മരിച്ചു. കോഴിക്കോട് കസബ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കണ്ണഞ്ചേരി ജംഷാദിന്റെ മകൻ ആദില്‍ ഫര്‍ഹാൻ (17) ആണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ അര്‍ധരാത്രി 1.10 ഓടെ ഗാന്ധി റോഡ് മേല്‍പ്പാലത്തിനു താഴെ റെയില്‍വേ ട്രാക്കിലായിരുന്നു അപകടം.ഞായറാഴ്ച രാത്രി 11 മണിയോടെ കോഴിക്കോട് മാനാഞ്ചിറ ഗ്രൗണ്ടിലും ബീച്ചിലും നടന്ന പുതുവത്സര പരിപാടിContinue Reading

വയോധിക ദമ്പതികളെ കിണറ്റില്‍ വീണ് മരിച്ചു

കാസര്‍ഗോഡ് : വയോധിക ദന്പതികളെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. രാത്രി ഏഴിനായിരുന്നു സംഭവം നടന്നത്. കാസര്‍ഗോഡ് റാണിപുരം പന്തിക്കാല്‍ നീലച്ചാലില്‍ മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ബായി (80) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് നിഗമനം. കൃഷ്ണ‌ൻ നായ്‌ക് റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്‍റ്, പെരുതടിContinue Reading

കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: കാലിക്കറ്റ്‌ സര്‍വകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഇതില്‍ ഒൻപത് പേര്‍ സംഘപരിവാര്‍ അനുകൂലികള്‍ ആണെന്നാണ് എസ്‌എഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകളുടെ ആരോപണം. സംഘപരിവാര്‍ അനുകൂലികളായ സെനറ്റ് അംഗങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാൻ എസ്‌എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ ഇന്ന് സുരക്ഷ ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. അതേസമയം പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യു ഇന്ന് തിരുവനന്തപുരത്ത്Continue Reading

ബാനറുകള്‍ നീക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിന്റെ പേരില്‍ വി.സിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ബാനറുകള്‍ നീക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്തതിന്റെ പേരില്‍ വൈസ് ചാൻസലര്‍ ഡോ. എം.കെ. ജയരാജിനെ അതിഥിമന്ദിരത്തിലേക്ക് ഞായറാഴ്ച രാത്രി വിളിച്ചുവരുത്തി ഗവര്‍ണര്‍ വിശദീകരണം തേടി. സര്‍വകലാശാല ഭരണം പരാജയമാണെന്നു പറഞ്ഞ് വൈസ് ചാൻസലറെ ഗവര്‍ണര്‍ ശകാരിക്കുകയുംചെയ്തു. വാക്കാലുള്ള വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ഗവര്‍ണര്‍ വി.സി.ക്കെതിരേ കടുത്ത നടപടിയിലേക്കു നീങ്ങുമെന്നും സൂചനയുണ്ട്. 24 മണിക്കൂറിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു. ക്യാമ്ബസില്‍ ഗവര്‍ണര്‍ക്കെതിരായ ബാനറുകളുയര്‍ത്തിയതിനു പിന്നില്‍ പോലീസാണെന്നും ഇതിനുContinue Reading

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കാമ്ബസില്‍ എസ്‌എഫ്‌ഐ വീണ്ടും ബാനര്‍ കെട്ടി

തേഞ്ഞിപ്പലം: ഗവര്‍ണര്‍ നേരിട്ട് അഴിപ്പിച്ചതിന് പിന്നാലെ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കാമ്ബസില്‍ വീണ്ടും ബാനര്‍ കെട്ടി എസ്‌എഫ്‌ഐ. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വീണ്ടും ബാനറുകള്‍ ഉയര്‍ത്തി. പോലീസ് സ്ഥാപിച്ച ബാരിക്കോഡുകള്‍ക്ക് മുകളിലാണ് വീണ്ടും ബാനര്‍ ഉയര്‍ത്തിയത്. എസ്.എഫ്.ഐ.യും ഗവര്‍ണറും ഇഞ്ചോടിടിഞ്ച് പോരാട്ടത്തിലായതോടെ സുരക്ഷയൊരുക്കുകയെന്നത് പോലീസിനും കനത്ത വെല്ലുവിളിയായി മാറികഴിഞ്ഞു. ഗവര്‍ണറുടെ കോലം കത്തിച്ച്‌ എസ്‌എഫ്‌ഐ. ഗവര്‍ണറുടെ ചിത്രമുള്ള പോസ്റ്ററും കത്തിച്ചു. ബാനര്‍ അഴിച്ചാല്‍ വിവരമറിയുമെന്ന്Continue Reading

എസ്‌എഫ്‌ഐയുടെ പ്രതിഷേധം അവഗണിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്ബസില്‍

കോഴിക്കോട് : എസ്‌എഫ്‌ഐയുടെ പ്രതിഷേധം അവഗണിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്ബസില്‍. എവിടെയാണ് പ്രതിഷേധം? എനിക്ക് പ്രതിഷേധത്തെ കുറിച്ച്‌ അറിയില്ല. ഞാൻ ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളെ കണ്ട ശേഷം പ്രതികരിച്ചു പൊലീസിന്റെ കനത്ത സുരക്ഷയിലാണ് യൂണിവേഴ്സിറ്റി ക്യാമ്ബസ്. കരിപ്പൂരില്‍ വിമാനമിറങ്ങിയ ഗവര്‍ണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിനുള്ളില്‍ കയറി. യൂണിവേഴ്സിററിയുടെ കവാടത്തിന് പുറത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുകയാണ്. എസ് എഫ് ഐയെContinue Reading