ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു

മാഹി: കോടിയേരി മുളിയില്‍നടയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. ഓട്ടത്തിനിടയില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ യാത്രക്കാർ കാറില്‍നിന്ന് ഇറങ്ങിയതിനാല്‍ വൻ ദുരന്തം ഒഴിവായി. പുലർച്ചെ 5.30 നായിരുന്നു സംഭവം നടന്നത്. തലശേരി ഭാഗത്തുനിന്നു കോടിയേരി വഴി പന്തക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഭാര്യയും ഭർത്താവും കുട്ടികളും ഉള്‍പ്പെട്ട കുടുംബം യാത്ര ചെയ്ത കാറാണ് കത്തിനശിച്ചത്. പരിസരവാസികള്‍ തലശേരി അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും ഇവരെത്തി തീ അണയ്ക്കുകയുമായിരുന്നു. കാറിന്‍റെ മുക്കാല്‍ ഭാഗവുംContinue Reading

കക്കയത്ത് കർഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം.

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കർഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോണ്‍ഗ്രസ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. മൃതദേഹവുമായി പുറത്തുവന്ന ആംബുലൻസ് കോണ്‍ഗ്രസ് പ്രവർത്തകർ തടഞ്ഞു. അധികൃതർ സ്ഥലത്തെത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. നാളെ ഇവിടെ യൂ ഡി എഫും എൽ ഡി എഫും ഹർത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട് കളക്ടർ മെഡിക്കല്‍ കോളേജില്‍Continue Reading

കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. പാലാട്ടിയില്‍ അവറാച്ചന്‍ എന്നയാളാണ് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. സംസ്ഥാനത്ത് പലയിടങ്ങളിലും വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമാണ്. വന്യമൃഗ ആക്രമണത്തില്‍ ഇന്ന് മറ്റൊരു മരണം കൂടി സംഭവിച്ചിട്ടുണ്ട്. പെരിങ്ങല്‍ക്കുത്തിനു സമീപം വാച്ചുമരം കോളനിയില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വല്‍സലContinue Reading

സിദ്ധാര്‍ത്ഥന്റെ മരണം: എസ്‌എഫ്‌ഐയുടെ പങ്ക് വ്യക്തമെന്ന് ഗവര്‍ണര്‍

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‌റെ മരണത്തില്‍ എസ്‌എഫ്‌ഐയുടെ പങ്ക് വ്യക്തമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിതാവിന്‌റെ പരാതിയില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയെന്നും അന്വേഷണ പുരോഗതി വ്യക്തിപരമായി നിരീക്ഷിക്കുമെന്നും സിദ്ധാര്‍ത്ഥന്‌റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് അക്രമം പ്രോത്സാഹിപ്പിക്കുന്ന സമീപനം മാറണം. യുവാക്കളെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമകാരികളാക്കി മാറ്റുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അക്രമം വെടിയാന്‍ തയ്യാറാകണം. ടിപി കേസിലെ വിധിയില്‍പ്പോലും രാഷ്ട്രീയContinue Reading

സ്വകാര്യ ക്ലിനിക്കില്‍ ഡ്യൂട്ടി സമയത്ത് ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ

സ്വകാര്യ ക്ലിനിക്കില്‍ ഡ്യൂട്ടി സമയത്ത് ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ. സസ്‌പെൻഡ് ചെയ്തത് മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ. അബ്ദുല്‍ ജലീലിനെയാണ്. ഇയാള്‍ സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ സ്വകാര്യ ക്ലിനിക്കില്‍ എത്തി ജോലി ചെയ്യുകയായിരുന്നു. ഇയാള്‍ ഡ്യൂട്ടി സമയത്ത് മറ്റൊരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്നതായി വ്യാപക പരാതി വന്നിരുന്നു. സംഭവം പുറത്തറിയുന്നത് ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്.ഇയാളെ കഴിഞ്ഞ ശനിയാഴ്ചContinue Reading

സി.പി.എം. കൊയിലാണ്ടി സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി വെട്ടേറ്റുമരിച്ചു

സി.പി.എം. കൊയിലാണ്ടി സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയല്‍ പി.വി. സത്യനാഥൻ (62) വെട്ടേറ്റുമരിച്ചു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പെരുവട്ടൂർ മുത്താമ്ബി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) സ്റ്റേഷനില്‍ കീഴടങ്ങിയതായി പോലീസ് അറിയിച്ചു. വ്യക്തിവിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ക്ഷേത്രത്തിനു സമീപത്തിരുന്ന് ഗാനമേള കേള്‍ക്കുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന സത്യനാഥനെ ഉടൻതന്നെContinue Reading

പ്ലസ്ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് പ്ലസ്ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുവ്വക്കാട് ശിവക്ഷേത്രത്തിനടുത്ത് (വി.പി മുക്ക്) പുത്തന്‍പുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍ ദിനയ ദാസ് ആണ് മരിച്ചത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്ബരുകള്‍ – 1056, 0471- 2552056)Continue Reading

പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് പോളിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെങ്കിലും ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. വനം വകുപ്പിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് വയനാട്ടില്‍ ഉണ്ടായത്. സര്‍വകക്ഷിയോഗത്തിലുണ്ടായ തീരുമാനങ്ങള്‍ എഡിഎം വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. യോഗ തീരുമാനം പ്രകാരം 5 ലക്ഷം രൂപ ഇന്നുതന്നെ കൈമാറും. ബാക്കി അഞ്ച് ലക്ഷം പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷംContinue Reading

കാര്യക്ഷമതയില്ലാത്ത വനം മന്ത്രിയാണ് നാടു ഭരിക്കുന്നത്: കെ.സുധാകരൻ

കണ്ണൂർ: കൊട്ടിയൂരില്‍ മയക്കുവെടി വെച്ച സംഭവത്തില്‍ വനം വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ഈ വിഷയത്തില്‍ തളിപ്പറമ്ബില്‍ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം..നാട്ടിലിറങ്ങുന്ന കടുവയെ പിടികൂടുമ്ബോള്‍ എളുപ്പവഴിയാണ് വനം വകുപ്പ് നോക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് സർക്കാർ അന്വേഷിക്കണം. കാര്യക്ഷമതയില്ലാത്ത വനം മന്ത്രിയാണ് നാടു ഭരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തെ കാണാൻ പോലും മന്ത്രി പോകുന്നില്ല. കാട്ടിലെ പ്രശ്നങ്ങള്‍ അറിയണമെങ്കില്‍ കാട് കാണണമെന്നും ഈ മന്ത്രി കാടു കണ്ടിട്ടില്ലെന്നും സുധാകരൻContinue Reading

ഗവര്‍ണറുടെ വാഹനവ്യൂഹമെന്ന് കരുതി ആംബുലന്‍സിന് മുന്നിലേക്ക് ചാടി വീണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹമെന്ന് കരുതി ആംബുലന്‍സിന് മുന്നിലേക്ക് ചാടി വീണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് കാഴ്ച്ചപറമ്ബിലാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സിന് മുന്നില്‍ കരിങ്കൊടി വീശിയത്. ദേശീയപാതയില്‍ സൈറനിട്ട് വന്ന ആംബുലന്‍സിന് മുന്നിലായിരുന്നു പ്രതിഷേധം. അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി അയച്ചിരിക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ എന്തിനാണ് തന്റെ പിറകെ നടക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നുംContinue Reading