പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. സെപ്റ്റംബര്‍ നാലാം തീയതി തിങ്കളാഴ്ച മുതല്‍ എട്ട് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ പോളിങ് സുഗമമായി നടക്കുന്നതിനാണ് അവധി. വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ബസേലിയസ് കോളെജിനും തിങ്കള്‍ മുതല്‍ വെള്ളി വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധിContinue Reading