കൊവിഡിന് ശേഷം ചൈന മറ്റൊരു പകര്‍ച്ചവ്യാധി;സ്കൂളുകള്‍ അടച്ചു, അതീവ ജാഗ്രതയില്‍ ജനങ്ങള്‍

കൊവിഡിന് ശേഷം ചൈന മറ്റൊരു പകര്‍ച്ചവ്യാധി ഭീഷണിയെ നേരിടുകയാണ്. നിഗൂഢ ന്യൂമോണിയ (മിസ്റ്ററി ന്യൂമോണിയ) രോഗം കുട്ടികളിലാണ് പടര്‍ന്നു പിടിക്കുന്നത്. ആശുപത്രികള്‍ കുട്ടികളാല്‍ നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു മഹാമാരിയാകുമോ ഇത് എന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ക്കുണ്ട്. ലോകാരോഗ്യ സംഘടന രോഗത്തെ കുറിച്ച്‌ ചൈനയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ചൈനയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതായി നവംബര്‍ 13 ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ ആരോഗ്യ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.Continue Reading

ഇന്ത്യൻ മെഡിക്കല്‍ വിദ്യാര്‍ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു

ഇന്ത്യൻ മെഡിക്കല്‍ വിദ്യാര്‍ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു. ഡല്‍ഹി സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റി മെഡിക്കല്‍ സ്കൂളിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ ആദിത്യ അദ്‍ലാഖ്(26) നെയാണ് കാറില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. യുഎസിലെ ഒഹായോയില്‍ വെടിയേറ്റ് കാറില്‍ കി‌ടന്ന ആദിത്യയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സിൻസിനാറ്റി പോലീസ് ലെഫ്റ്റനന്‍റ് ജോനാഥൻ കണ്ണിംഗ്ഹാം പറഞ്ഞു.Continue Reading

ഇസ്രയേല്‍ യുദ്ധഭൂമിയില്‍ 18,000 ഇന്ത്യൻ പൗരന്മാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്

ഇസ്രയേല്‍ യുദ്ധഭൂമിയില്‍ 18,000 ഇന്ത്യൻ പൗരന്മാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. യുദ്ധം നടക്കുന്ന പ്രധാന നഗരങ്ങളിലും ഹൈവേകളിലുമായാണ് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐടി ജീവനക്കാര്‍, പ്രായമായവരെ പരിചരിക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇസ്രയേലിലെ വിവിധ ഏജൻസികള്‍ ഒട്ടേറെ ഇന്ത്യക്കാരെ ഹോം നഴ്സിംഗ് അടക്കമുള്ള ജോലിയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. ഇവരാണ് കുടുങ്ങിക്കിടക്കുന്നവരില്‍ കൂടുതല്‍ പേരും. 85,000 ഓളം ഇന്ത്യൻ വംശജരായ ജൂത വിഭാഗത്തില്‍പ്പെടുന്നവര്‍ ഇസ്രയേലിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്Continue Reading