യു.എസ് ഇന്ന് ബൂത്തിലേക്ക്

വാഷിങ്ടണ്‍: യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യു.എസ്.എ)യുടെ 60ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. അമേരിക്കയിലെ ആദ്യ വനിതാ പ്രസിഡന്റാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും മൂന്നാം തവണയും ഗോദയിലുള്ള മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമാണെങ്കിലും അവസാനഘട്ട സർവേ ഫലങ്ങളില്‍ കമല മുന്നിട്ടുനില്‍ക്കുന്നതായാണ് റിപ്പോർട്ടുകള്‍. രാജ്യത്തെ വിവിധ സമയ സോണുകളില്‍ പ്രാദേശിക സമയം ഏഴുമുതല്‍ രാത്രി എട്ടുവരെയാണ് വോട്ടിങ്. നിലവില്‍ ‘മുൻകൂർ വോട്ട്’ സൗകര്യം ഉപയോഗപ്പെടുത്തി എട്ടുContinue Reading

പാരീസ് ഒളിമ്ബിക്‌സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ

പാരീസ് ഒളിമ്ബിക്‌സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടൊറിക്കൊ താരം ഡാരിയന്‍ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യന്‍ താരം വെങ്കലമണിഞ്ഞത്. 13-5 എന്ന സ്‌കോറിന് ആധികാരികമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. പാരീസ് ഒളിമ്ബിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഇതോടെ ഒളിമ്ബിക് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍Continue Reading

ബംഗ്ലാദേശിലെ അനിഷ്ട സംഭവങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ എയർ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി

ബംഗ്ലാദേശിലെ അനിഷ്ട സംഭവങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ എയർ ഇന്ത്യ തിങ്കളാഴ്ച ധാക്കയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ അടിയന്തര പ്രാബല്യത്തോടെ നിർത്തിവച്ചു. യാത്രക്കാർക്കുള്ള റീ ഷെഡ്യൂളിംഗ് അല്ലെങ്കില്‍ ക്യാൻസലേഷൻ ചാർജുകളില്‍ ഒറ്റത്തവണ ഇളവ് എയർലൈനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. “ബംഗ്ലാദേശിലെ ഉയർന്നുവരുന്ന സാഹചര്യം കണക്കിലെടുത്ത് ധാക്കയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ വിമാനങ്ങളുടെ ഷെഡ്യൂള്‍ ചെയ്ത ഓപ്പറേഷനുകള്‍ ഉടനടി റദ്ദാക്കിയിരിക്കുകയാണ്. ഞങ്ങള്‍ തുടർച്ചയായി സാഹചര്യം നിരീക്ഷിച്ചുവരികയാണ്. അതിഥികളുടെയും ജോലിക്കാരുടെയും സുരക്ഷയാണ് പ്രധാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഡാക്കയിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്കായിContinue Reading

വനിത സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ പി വി സിന്ധുവിന് ജയം

പാരിസ്: പാരിസ് ഒളിംപിക്സ് വനിത സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് ജയം. മാലിദ്വീപിന്റെ ഫാത്തിമ അബ്ദുള്‍ റസാഖിനെയാണ് സിന്ധു ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. സ്കോർ 21-9, 21-6. ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധുവിന്റെ അടുത്ത മത്സരം ജൂലൈ 31നാണ്. എസ്റ്റോണിയൻ താരം ക്രിസ്റ്റിൻ കുബയാണ് സിന്ധുവിന്റെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തിലെ സമ്ബൂർണ ജയമാണ് ഇന്ത്യൻ താരത്തിന്റെ ലക്ഷ്യം. 2016ല്‍ റിയോ ഒളിംപിക്സില്‍ വെള്ളിയും 2021ല്‍ ടോക്കിയോയില്‍ വെങ്കലContinue Reading

പാരീസില്‍ ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒളിമ്ബിക്സിന്റെ അലയൊലികള്‍ ഇന്നുയരും.

പാരീസ് : ലോകത്തിന്റെ ഫാഷൻ തലസ്ഥാനമായ പാരീസില്‍ ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഒളിമ്ബിക്സിന്റെ അലയൊലികള്‍ ഇന്നുയരും. ഇന്ത്യൻ സമയം രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കം. ചരിത്രത്തിലാദ്യമായി മുഖ്യ സ്റ്റേഡിയത്തിനു പുറത്ത്, അതും നദിയില്‍, ചടങ്ങ് ഒരുക്കിയാണ് പാരീസ് വിസ്‌മയം തീർക്കുന്നത്. സെൻ നദിയില്‍ പതിനായിരത്തോളം കായികതാരങ്ങളെ അണിനിരത്തുന്ന മാർച്ച്‌ പാസ്റ്റാണ് ഹൈലൈറ്റ്. ആറു കിലോമീറ്ററോളം ബോട്ടുകളിലും വള്ളങ്ങളിലുമായി താരങ്ങള്‍ നീങ്ങും. നദിക്കരയിലെ താത്കാലിക വേദിയിലാണ് ഒളിമ്ബിക് ദീപം തെളിക്കല്‍Continue Reading

ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ഇന്ത്യ, ലോകകപ്പില്‍ ഇന്ത്യ - സൗത്താഫ്രിക്ക ഫൈനല്‍

ഐസിസി ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടി. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ 68 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ശനിയാഴ്ച ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന ഫൈനലില്‍ സൗത്താഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നിരയിലെ ഒരു ബാറ്റര്‍മാര്‍ക്കും നിലയുറപ്പിക്കാന്‍ പോലും ബൗളര്‍മാര്‍ അവസരം നല്‍കിയില്ല. സ്‌കോര്‍: ഇന്ത്യ 171-7 (20), ഇംഗ്ലണ്ട് 103-10Continue Reading

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും. ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവര്‍ത്തനത്തില്‍ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂണ്‍ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധദിനമായി ആചരിക്കുന്നത്. 1987 ജൂണ്‍ 26 മുതല്‍ ലോകലഹരി വിരുദ്ധദിനം ആചരിക്കുന്നു. ലോകത്തിലെ ആദ്യലഹരിമരുന്നുവിരുദ്ധ യുദ്ധമായി കണക്കാക്കുന്ന ചൈനയിലെ ഒന്നാം ഒപ്പിയം(കറുപ്പ്)യുദ്ധത്തിന്റെ ഓര്‍മ്മയിലാണ് ഈ ദിനം തെരഞ്ഞെടുത്തത്. ലോക ലഹരിവിരുദ്ധദിനത്തിന്റെ 2024Continue Reading

കുവൈറ്റില്‍ തീപ്പിടുത്തം;ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം

ന്യൂഡല്‍ഹി:കുവൈത്തിലെ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ച ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം നല്‍കും. കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്. 49 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. മരിച്ചവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നുമാണ് സൂചന.Continue Reading

കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാലുപേരും. കൊല്ലം ഫാത്തിമ മാത കോളേജ് മുൻ പ്രിൻസിപ്പല്‍ ഡോ.ജി. ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ (4), നെയ്‌തൻ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. മരണകാരണത്തെ കുറിച്ച്‌ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. വിഷവാതകംContinue Reading

ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍

ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍. ഹാര്‍ഡ്‌വെയര്‍, വോയ്‌സ്‌ അസിസ്റ്റിങ്‌, എൻജിനിയറിങ് വിഭാഗത്തിലെ നൂറുകണക്കിന്‌ ജീവനക്കാരെയാണ്‌ പറഞ്ഞുവിടുന്നത്‌. വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം സാധ്യമാക്കാനാണ് മാറ്റം കൊണ്ടുവരുന്നത് എന്നാണ് കമ്ബനിയുടെ വിശദീകരണം. 12,000 പേരെയോ ഏകദേശം ആറുശതമാനം ജീവനക്കാരെയോ പിരിച്ചുവിടുമെന്ന് ഗൂഗിള്‍ ഒരു വര്‍ഷം മുമ്ബ് പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്ബനി നല്‍കിയിട്ടുണ്ട്.Continue Reading